സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താറുമാറാക്കി കോവിഡ്

ബെം​ഗളുരു; ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. ബെംഗളൂരുവിലും മറ്റുജില്ലകളിലും സമാനമായ പ്രശ്നങ്ങളുണ്ട്. ജീവനക്കാരില്ലാത്തതിനാൽ പല നടപടിക്രമങ്ങൾക്കും കാലതാമസമുണ്ടാകുന്നതായാണ് കണ്ടെത്തൽ. ഒന്നോ രണ്ടോ ജീവനക്കാർ മാത്രമെത്തി പ്രവർത്തിപ്പിക്കുന്ന ഓഫീസുകളുമുണ്ട് .

കൂടാതെ നഗരത്തിലെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ രോഗവ്യാപനം ഇതിനോടകം ഗുരുതരമായി ബാധിച്ചുകഴിഞ്ഞു. 440 -ഓളം പോലീസുകാർക്കാണ് നഗരത്തിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ധാർവാഡ് ജില്ലയിലെ തഹസിൽദാർ ഓഫീസിൽ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മറ്റു ജീവനക്കാർ ക്വാറന്റീനിൽ പ്രവേശിച്ചു. ചിത്രദുർഗ ഹിരിയൂറിലെ എൽ.ഐ.സി. ഓഫീസിലെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഓഫീസിന്റെ പ്രവർത്തനം പൂർണമായി നിലച്ചിരിക്കുകയാണ്.

എന്നാൽ അതേസമയം ഗ്രാമീണ മേഖലകളിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിൽ കാര്യമായ പ്രതിസന്ധികളുണ്ടായിട്ടില്ല എന്ന് അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
[masterslider id="10"]

Related posts