മിഡ് ഡേ ബുള്ളറ്റിൻ;കർണാടകയിൽ 75 പേർക്കു കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരു നഗര ജില്ലയിൽ നിന്ന് 7 പേർ.

ബെംഗളൂരു : ഉച്ചക്ക് 12 മണിക്ക് കർണാടക ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഹെൽത്ത് ബുള്ളറ്റിൻ പ്രകാരം 75 പേർക്ക് പുതിയതായി കോവിഡ് രോഗം സ്ഥിരീകരിച്ചു.

ഉഡുപ്പി 27, ദക്ഷിണ കന്നഡ 6, ബെംഗളൂരു നഗര ജില്ല 7, വിജയപുര 2, കലബുറഗി 3, ചിക്കമഗളൂരു 3, ഹാസൻ 13, ചിത്രദുർഗ 6 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം.

  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്

28 പേർ ഇന്ന് രോഗ മുക്തി നേടി ആശുപത്രി വിട്ടു.

ഇന്ന് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ആകെ കോവിഡ് മൂലമുള്ള മരണം 47 ആയി.

സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതർ 2493 ആയി, ഇതിൽ 809 പേർ ആശുപത്രി വിട്ടു.1635 പേർ വിവിധ ആശുപത്രികളിൽ കഴിയുന്നു.

കർണാടക ആരോഗ്യ മന്ത്രാലയം വൈകുന്നേരം 5 മണിക്ക് ഒരു ബുള്ളറ്റിൻ കൂടി പുറത്തിറക്കും.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ
[masterslider id="10"]

Related posts