നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം നല്‍കും;ആവശ്യമെങ്കില്‍ ബസ് സര്‍വീസും ഏര്‍പ്പെടുത്തും:കര്‍ണാടക സര്‍ക്കാര്‍.

ബെംഗളൂരു: ലോക്ക് ഡൌണ്‍ മൂലം സംസ്ഥാനത്ത് കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികള്‍,വിദ്യാര്‍ഥികള്‍,വിനോദ യാത്രക്കാര്‍ എന്നിവര്‍ക്ക് തിരിച്ചു പോകാനുള്ള അവസരം സൃഷ്ട്ടിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍.

ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം പുറത്തിറങ്ങിയതിനെ ചുവടു പിടിച്ചാണ് ഈ തീരുമാനം.

ഒരു പ്രാവശ്യം മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ ,ആവശ്യമെങ്കില്‍ ബസ് സര്‍വീസും ഏര്‍പ്പെടുത്തും ,എന്നാല്‍ യാത്ര ചെയ്യുന്നവര്‍ അതിന്‍റെ ടിക്കറ്റ്‌ ചാര്‍ജ് നല്‍കേണ്ടി വരും.നിയമ പാര്‍ലിമെന്റരി കാര്യാ മന്ത്രി ജെ.സി.മധുസ്വാമി വിശദീകരിച്ചു.

  രാജകീയ പ്രഭയിൽ മോദി; ആദിചുഞ്ചനഗിരിയിൽ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് പ്രത്യേക 'മൈസൂർ പേട്ട'

സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നവര്‍ കൊറോണ ടെസ്റ്റിന് വിധേയരാകണം.

മന്ത്രിസഭാ സമ്മേളനത്തിന് ശേഷമാണ് ഈ തീരുമാനം ഉണ്ടായതു,എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ഔദ്യോഗികമായി നാളെ മാത്രമേ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് പുറത്ത് വരികയുള്ളൂ.

ബാര്‍ബര്‍ഷോപ്പുകളും മദ്യ ശാലകളും തുറക്കുന്നതിനെ കുറിച്ചുള്ള തീരുമാനം മേയ് 3 ന് ശേഷം മാത്രമേ എടുക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

“എത്ര പേര്‍ പോകാനുണ്ടെന്ന് ഇപ്പോള്‍ അറിയില്ല,പോകാന്‍ താല്പര്യം ഉള്ളവരെ പോകാന്‍ അനുവദിക്കും ,ഒരാളോ ഒരു കുടുംബമോ ആണ് പോകുന്നത് എങ്കില്‍ അവര്‍ക്ക് ടാക്സി ഉപയോഗിക്കാം ,കൂടുതല്‍ ആള്‍ക്കാര്‍ ഉണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ലഭ്യമാക്കും”മധുസ്വമി പറഞ്ഞു.

  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുലിപ്പല്ല് കേസിൽ വേടന് പണി കിട്ടി;' ലാബ് റിപ്പോർട്ട് അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us