മലയാളിയാത്രക്കാരി വീൽചെയർ ആവശ്യപ്പെട്ടപ്പോൾ ജയിലിലാക്കുമെന്ന് ഇൻഡിഗോ എയർലൈൻസിലെ പൈലറ്റ്; നടപടിയെടുത്ത്‌ അധികൃതർ

 

ബെംഗളൂരു: മലയാളിയാത്രക്കാരി വീൽചെയർ ആവശ്യപ്പെട്ടപ്പോൾ ജയിലിലാക്കുമെന്ന് ഇൻഡിഗോ എയർലൈൻസിലെ പൈലറ്റ്; നടപടിയെടുത്ത്‌ അധികൃതർ.

ബെംഗളൂരു വിമാനത്താവളത്തിൽ പ്രായമായ അമ്മയ്ക്കുവേണ്ടി വീൽചെയർ ആവശ്യപ്പെട്ടപ്പോൾ ജയിലിലാക്കുമെന്ന് ഇൻഡിഗോ എയർലൈൻസിലെ പൈലറ്റ് ഭീഷണിപ്പെടുത്തിയെന്നാണ് മലയാളി യാത്രക്കാരിയുടെ പരാതി.

സ്വതന്ത്ര മാധ്യമപ്രവർത്തകയായ സുപ്രിയ ഉണ്ണി നായർ ട്വിറ്ററിലൂടെയാണ് പരാതിയുന്നയിച്ചത്. സംഭവം അറിഞ്ഞയുടൻ വിഷയത്തിൽ ഇടപെട്ടെന്നും പൈലറ്റിനെ താത്കാലികമായി ചുമതലയിൽനിന്ന് നീക്കിയതായി ഇൻഡിഗോ അധികൃതർ അറിയിച്ചെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പ്രതികരിച്ചു.

  വിജയ് മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും; സഖ്യനീക്കങ്ങളുമായി ടി.വി.കെ

തിങ്കളാഴ്ച രാത്രി വിമാനമിറങ്ങിയ ഉടൻ 75 വയസ്സുള്ള പ്രമേഹരോഗിയായ അമ്മയ്ക്കായാണ് സുപ്രിയ വീൽചെയർ ചോദിച്ചത്. ചെന്നൈയിൽനിന്നാണ് ഇവരെത്തിയത്. ആവശ്യം നിഷേധിച്ച ജയകൃഷ്ണൻ എന്ന പൈലറ്റ് മോശമായി പെരുമാറിയെന്ന് സുപ്രിയ ആരോപിച്ചു.

സുപ്രിയയെ മര്യാദ പഠിപ്പിക്കുമെന്നാണ് ജയകൃഷ്ണൻ പറഞ്ഞത്. വെറും 2000 രൂപ കൊടുത്ത യാത്രക്കാരിമാത്രമല്ലേ വിമാനത്തിന്റെ ഉടമയല്ലല്ലോ എന്നും ഇയാൾ ചോദിച്ചു. ഇക്കാര്യങ്ങളെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലെവിടെയെങ്കിലും എഴുതിയാൽ പ്രത്യാഘാതം ഗുരതരമായിരിക്കുമെന്നും സുപ്രിയയ്ക്കും അമ്മയ്ക്കുമെതിരേ കേസുകൊടുക്കുമെന്ന് പൈലറ്റ് പറഞ്ഞെന്നും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റെക്കോർഡ് മഴയും ആലിപ്പഴ വീഴ്ചയും; തകർന്നത് 23 വർഷത്തെ റെക്കോർഡ്; കനത്ത മഴയ്ക്ക് കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാർ: അശാസ്ത്രീയ ഓട നിർമ്മാണം കാൽനടയാത്രക്കാർക്ക് കെണിയാകുന്നു; പരാതിയുമായി നാട്ടുകാർ
[masterslider id="10"]

Related posts