ബാംഗ്ലൂര്‍ സര്‍വകലാശാല പ്രഫസർ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍!

ബെംഗളൂരു: ബാംഗ്ലൂര്‍ സര്‍വകലാശാല പ്രഫസർ ജി. നഞ്ചുണ്ട(58) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍! കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കൂടിയാണ് ഇദ്ദേഹം.

മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബെംഗളൂരു യൂണിവേഴ്‌സിറ്റിയിലെ  സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അധ്യാപകനായ നഞ്ചുണ്ടന്‍ നാഗദേവനഹള്ളിയിലെ അപാര്‍ട്‌മെന്റിലായിരുന്നു താമസം.

നഞ്ചുണ്ടന്‍ കുറച്ച് ദിവസങ്ങളായി കോളേജില്‍ പോകുന്നില്ലായിരുന്നു.  അദ്ദേഹത്തെ അന്വേഷിച്ചെത്തിയ അസിസ്റ്റന്റ് വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് ചെന്നൈയിലായിരുന്ന ഭാര്യയെയും മകനെയും വിവരമറിയിച്ചു.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

അവര്‍ എത്തി പൊലീസിനൊപ്പം വീട്ടിനുള്ളില്‍ കടന്നപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. കന്നഡയിലെ വിവിധ വനിതാ എഴുത്തുകാരുടെ ചെറുകഥകളുടെ തമിഴ് പരിഭാഷയായ അക്ക എന്ന കൃതിക്ക് 2012 ലെ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.

കന്നഡയില്‍ നിന്ന് തമിഴിലേക്ക് ഒരു ഡസനിലധികം പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് യു. ആര്‍ അനനന്തമൂര്‍ത്തിയുടെ ഭവ, അവസ്ത എന്നീ പുസ്തങ്ങളും വിവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
[masterslider id="10"]

Related posts