തോൽവി സമ്മതിച്ചു;അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു;ഫട്നാവിസും ഉടൻ രാജി സമർപ്പിച്ചേക്കും.

മുംബൈ: വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം  അജിത് പവാര്‍ രാജിവെച്ചു.

നിലവിലെ സാഹചര്യത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി.

രാവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായി അജിത് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാജി തീരുമാനം ഉണ്ടായത്.

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

ഉച്ചയ്ക്ക് 3.30 ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് മാധ്യമങ്ങളെ കാണുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഫഡ്‌നാവിസ് രാജിവെക്കുമെന്നും സൂചനകളുണ്ട്.മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് ഗവര്‍ണറെ കണ്ട് ഫഡ്‌നവിസ് രാജി സമര്‍പ്പിച്ചേക്കുമെന്നാണ് സൂചനകള്‍.

ബുധനാഴ്ച വൈകീട്ട് അഞ്ചു മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിതെളിയിക്കണമെന്നായിരുന്നു കോടതി വിധി.   അജിത് പവാറിനൊപ്പം നിന്ന 11 എംഎല്‍എമാരില്‍ 10 പേരും ശരദ് പവാറിനൊപ്പം പോയ സാഹചര്യത്തിലാണ് അജിത് പവാറിന്റെ പുതിയ നീക്കം. ബിജെപിക്കൊപ്പം പോയ അജിത് പവാറിനെ അനുനയിപ്പിക്കാന്‍ എന്‍സിപി നേതൃത്വം പരിശ്രമിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
[masterslider id="10"]

Related posts