ദിവ്യാ സ്പന്ദനയുടെ വിവാഹം കഴിഞ്ഞുവെന്ന് വ്യാജ വാർത്ത പ്രചരിക്കുന്നു..

ബെംഗളൂരു: മുന്‍ എംപിയും കോണ്‍ഗ്രസ് സാമൂഹ്യമാധ്യമ വിഭാഗം മേധാവിയുമായ ദിവ്യ സ്പന്ദന വിവാഹിതയായെന്ന വാര്‍ത്തകള്‍ തള്ളി അമ്മ രഞ്ജിത. പോര്‍ച്ചുഗീസ് പൗരനും വ്യവസായിയുമായ റാഫേലുമായുള്ള ദിവ്യയുടെ വിവാഹം കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍, ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും രഞ്ജിത പറഞ്ഞു. ഇതുവരെ ദിവ്യ വിവാഹത്തിന് തയാറായിട്ടില്ലെന്നും അങ്ങനെയൊരു വിവാഹം നടന്നാല്‍ അതൊരിക്കലും രഹസ്യമാക്കി വെക്കില്ലെന്നും രഞ്ജിത വ്യക്തമാക്കി.

  തളർന്നു വീണു, ബോധം മറഞ്ഞു; കാർത്തിക് സൂര്യയുടെ ജീവൻ രക്ഷിച്ചത് ഭാര്യയുടെ ആ ഒരൊറ്റ നീക്കം! തുറന്ന് പറഞ്ഞ് യുട്യൂബർ കാർത്തിക് സൂര്യ

കൂടാതെ, പ്രണയബന്ധത്തിലായിരുന്ന ദിവ്യയും റാഫേലു൦ വേര്‍പിരിഞ്ഞതായും രഞ്ജിത വ്യക്തമാക്കി. അവരവരുടെ തിരക്കുകളില്‍ ഇരുവരും മുഴുകിയപ്പോള്‍ അതവരുടെ ബന്ധത്തെ ബാധിച്ചെന്നും പോര്‍ച്ചുഗലില്‍ താമസിക്കാന്‍ ദിവ്യയ്ക്ക് ആഗ്രഹമില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

വേര്‍പിരിഞ്ഞെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുമെന്നും ദിവ്യയുടെ അമ്മ കൂട്ടിച്ചേര്‍ത്തു. അഭിനയത്തില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ ദിവ്യ 2013 ല്‍ കര്‍ണ്ണാടകയിലെ മാണ്ഡ്യ ലോകസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരുന്നു. പതിനഞ്ചാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു ദിവ്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വ്യാജ മരുന്നുകൾ വിപണിയിൽ; 'മൗഞ്ചാരോ ക്വിക്ക് പെൻ' വിൽക്കുന്നത് നിർത്താൻ ബെംഗളൂരുവിൽ നിർദ്ദേശം
[masterslider id="10"]

Related posts

Click Here to Follow Us