താജ് മഹൽ കണ്ട് മൂന്ന് മണിക്കൂറിനുള്ളിൽ പരിസരം വിട്ടില്ലെങ്കിൽ ഇനി പിഴ കൊടുക്കേണ്ടി വരും!

ആഗ്ര: താജ് മഹൽ കണ്ട് മൂന്ന് മണിക്കൂറിനുള്ളിൽ പരിസരം വിട്ടില്ലെങ്കിൽ ഇനി പിഴ കൊടുക്കേണ്ടി വരും. നേരത്തെ രാവിലെയെത്തുന്ന സന്ദർശകരെ വൈകുന്നേരംവരെ താജ്മഹൽ പരിസരത്ത് തങ്ങാൻ അനുവദിച്ചിരുന്നു. സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ വിനോദ സഞ്ചാരികൾ രംഗത്തെത്തിക്കഴിഞ്ഞു. സമയ പരിധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം.

  സമീക്ഷ ഇനി ബന്നാർഘട്ടയിലെ 'ഹിപ്പോ'; വന്യജീവി സ്നേഹിയായ ആ പെൺകുട്ടിയുടെ ഓർമ്മയ്ക്കായി പാർക്കിന്റെ ആദരം

ഇപ്പോൾ മുന്നുമണിക്കൂർ മാത്രം തങ്ങാൻ അനുവദിക്കുന്ന ടോക്കണുകളാണ് നൽകുക. അതിൽകൂടുതൽ സമയം ചെലവഴിച്ചാൽ പുറത്തേയ്ക്കുപോകുന്ന ഗേറ്റിലെത്തി റീച്ചാർജ് ചെയ്യണം.

അനധികൃത പ്രവേശനം തടയാൻ പുതിയതായി ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിലൂടെവേണം താജ്മഹലിലേയ്ക്ക് കടക്കാൻ. ഇത്തരത്തിൽ ഏഴ് ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പുറത്തേയ്ക്ക് പോകുന്നതിനാണ് അഞ്ച് ഗേറ്റുകൾ. വിദേശ വിനോദ സഞ്ചാരികൾക്ക് പ്രവേശിക്കാൻ പ്രത്യേക ഗേറ്റുകളുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം മാറ്റം: രാജധാനി എക്സ്പ്രസ് ഉൾപ്പടെ ഇനി പുതിയ ട്രാക്കുകളിൽ നിന്ന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us