യു.ഡി.എഫ് ഇരട്ടിയലധികമാക്കി;ഇനി വിമാനയാത്രയുടെ ചെലവ് കൂടും.

ബെംഗളൂരു :കെമ്പെഗൌഡ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ചെലവ് ഇനി കൂടും. വിമാനത്താവളം പിരിച്ചെടുക്കുന്ന യൂസർ ഡെവലപ്പ് മെൻറ് ഫീ 120 % വർദ്ധിപ്പിക്കുകയായിരുന്നു.

ആഭ്യന്തര യാത്രക്കാരൻ ഒരു ടിക്കറ്റിന്റെ മേൽ 139 രൂപ കൊടുത്തിരുന്നത് 306 രൂപയാക്കി ഉയർത്തി.

അന്തർദേശീയ യാത്രക്കാർ ഇതു വെ കൊടുത്തിരുന്ന യൂസർ ഡെവലപ്പ് മെൻറ് ഫീ ഒരു ടിക്കറ്റിന് മുകളിൽ 558 രൂപയായിരുന്നു അതിപ്പോൾ 1226 രൂപയാക്കി വർദ്ധിപ്പിച്ചു.

  ബെസ്കോം ഉപഭോക്താക്കൾക്ക് ആശ്വാസം; ഇനി മിനിറ്റുകൾക്കുള്ളിൽ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാം

ഏപ്രിൽ 16 മുതൽ ആഗസ്റ്റ് 15 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്ന് ഈ അധിക നിരക്ക് ഈടാക്കും. അതിന് ശേഷം പഴയ നിരക്കിലേക്ക് തന്നെ മാറുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

13000 കോടി രൂപ മുടക്കിയുള്ള വിമാനത്താവള നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.അത് 2021 മാർച്ചിൽ പൂർത്തിയാകും ,അതിന് ധനം സ്വരൂപിക്കാനാണ് ഈ ഫീസിലെ വർദ്ധന.

ഈ രണ്ടാം ഘട്ടത്തിൽ പുതിയ റൺവേ, പുതിയ ടെർമിനൽ, റോഡുകൾ, ഗതാഗത ഹബ് എന്നിവ ഉൾപ്പെടുന്നു. മുംബെയും ഡെൽഹിയും കഴിഞ്ഞാൽ രാജ്യത്ത് എറ്റവും കൂടുതൽ തിരക്കുള്ള വിമാനത്താവളമാണ് കെമ്പെ ഗൗഡ വിമാനത്താവളം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാന സൗധയും വെള്ളത്തിൽ; പ്രതിപക്ഷ നേതാവിന്റെ മുറിയിൽ 'നീന്തൽക്കുളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ബിടെക് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്
[masterslider id="10"]

Related posts

Click Here to Follow Us