റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി!!

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി!! കേസില്‍ പുതിയ രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി. വാദം കേള്‍ക്കുന്ന തിയതി സുപ്രീംകോടതി പിന്നീട് തീരുമാനിക്കും. ചോര്‍ന്നു കിട്ടിയ രേഖകള്‍ പരിശോധിക്കാമെന്നാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്‌. ചീഫ്ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്‌.

ഹിന്ദു ദിനപത്രവും എഎന്‍ഐയും പുറത്തുവിട്ട രേഖകൾ റഫാൽ കേസിൽ പരിഗണിക്കണോ എന്ന കാര്യത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുന്നത്. പുനപരിശോധന ഹര്‍ജികള്‍ക്കൊപ്പം മാധ്യമങ്ങള്‍ പുറത്തുവിട്ട രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഈ മാധ്യമങ്ങള്‍ പുറത്തുവിട്ട രേഖകള്‍ പരിശോധിക്കരുതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. ഒപ്പം പ്രതിരോധരേഖകള്‍ക്ക് ഔദ്യോഗികരഹസ്യനിയമത്തിന്‍റെ പരിരക്ഷയുണ്ടെന്നായിരുന്നു കേന്ദ്രത്തിന്‍റെ മുഖ്യവാദം. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ വാദത്തിനാണ് ഇപ്പോള്‍ കനത്ത തിരിച്ചടി നേരിട്ടത്.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

പ്രശാന്ത്‌ ഭൂഷനാണ് സുപ്രീം കോടതിയില്‍ പുനപരിശോധനയ്ക്കായി ഹര്‍ജി സമര്‍പ്പിച്ചത്. പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കാമെന്നും തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നുമാണ് ഇന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. റഫാൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധി തുറന്ന കോടതിയിൽ കേൾക്കവെയാണ് പുതിയ രേഖകൾ ഹര്‍ജിക്കാര്‍ കോടതിക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന രേഖകളാണ് ചോര്‍ത്തിയതെന്നും അറ്റോര്‍ണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു. രേഖകൾ സ്വീകരിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, മുൻ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് കേസിലെ മുഖ്യഹര്‍ജിക്കാര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
[masterslider id="10"]

Related posts