സമൂഹ മാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പെൺകുട്ടി ആത്മഹത്യ ചെയ്തു.

ബെംഗളൂരു: തിമ്മയ്യ ഗാർഡൻ സ്വദേശിനിയെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് മുൻകാമുകൻ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് 21-കാരിയാണ് ആത്മഹത്യ ചെയ്തത്.

സംഭവത്തിൽ പെൺകുട്ടിയുടെ മുൻകാമുകനായ വിവേക് ഗൗഡ (24) യെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുമാസത്തോളമായി പെൺകുട്ടിയും വിവേക് ഗൗഡയും തമ്മിൽ അകൽച്ചയിലായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈവശമുണ്ടെന്നും ഇവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും വിവേക്ഗൗഡ ഭീഷണിപ്പെടുത്തി. ചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്നും വിവേക് ഗൗഡ ആവശ്യപ്പെട്ടു. പണം സംഘടിപ്പിക്കാൻ പെൺകുട്ടി കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടു.

  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

എന്നാൽ വിവേക്ഗൗഡ വീണ്ടും ഇതേ ആവശ്യമുന്നയിച്ച് ഭീഷണിപ്പെടുത്തിയതോടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതോടെയാണ് വിവേക് ഗൗഡ നിരന്തരമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പ്പെട്ടത്.

ചൊവ്വാഴ്ച വൈകീട്ടോടെ ആർ.ടി. നഗറിലെ വീട്ടിലെത്തിയാണ് വിവേക് ഗൗഡയെ അറസ്റ്റ് ചെയ്തത്. കംപ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവയും പോലീസ് പിടിച്ചെടുത്തു. ഇൻസ്റ്റഗ്രാമിൽ നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി വീട്ടുകാർ കണ്ടെത്തി. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം, ഗണപതിഹോമം പൂജകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ യാത്ര; കെഎസ്ആർടിസിയിൽ നാളെ മുതൽ 'ജെൻഡർ ടിക്കറ്റിങ്'; യാത്രക്കാരുടെ ലിംഗവിവരങ്ങൾ ടിക്കറ്റിൽ രേഖപ്പെടുത്തും
[masterslider id="10"]

Related posts