ഏഴ് ക്യാമറയുമായ് ‘നോക്കിയ 9 പ്യൂവര്‍ വ്യൂ’

ഏഴ് ക്യാമറയുള്ള ‘നോക്കിയ 9 പ്യൂവര്‍ വ്യൂ’ ഉടന്‍ വിപണിയിലെത്തും. പുതിയ മോഡലിന് അഞ്ചു പിന്‍ ക്യാമറകളും, മുന്‍പില്‍ രണ്ട് ക്യാമറയും ഉണ്ടായിരിക്കുമെന്നാണ് സൂചന. മധ്യഭാഗത്ത് ഒരു ക്യാമറയും ചുറ്റും അഞ്ചു ക്യാമറകളും, ഫ്‌ളാഷും അടങ്ങുന്നതാണ് പുതിയ ഐഡിയ സ്മാര്‍ട്ട്‌ഫോണ്‍.

നോക്കിയ 9 പ്യൂവര്‍ വ്യൂ വിപണിയിലെത്തിയാല്‍ ലോകത്തെ ആദ്യത്തെ അഞ്ചു ക്യാമറ സെറ്റ്അപ് ആയിരിക്കുമിത്.

5.9 ഇഞ്ച് ക്യു എച്ച്ഡി ഒഎല്‍എഡി ഡിസ്‌പ്ലേ പാനലോട് കൂടിയാകും നോക്കിയ 9 പ്യൂവര്‍ന്റേത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറുമായി ബന്ധപ്പെടുത്തിയാണ് ഫോണ്‍പ്രവര്‍ത്തിക്കുക. രണ്ട് പതിപ്പില്‍ ഫോണ്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

6 ജിബി റാം കരുത്തില്‍ 128 ജിബി സ്റ്റോറേജും, 8 ജിബി റാം കരുത്തില്‍ 256 ജിബി സ്റ്റോറേജിലും ഫോണില്‍ ലഭ്യമാകും. ആന്‍ഡ്രോയിഡ് 1 അംബ്രല്ലയോട് കൂടിയതാണ് നോക്കിയ 9 പ്യൂവര്‍ എത്തുന്നത്. പിന്നിലെ അഞ്ച് ക്യാമറകള്‍ കൂടാതെ മികച്ച സെല്‍ഫികള്‍ക്കായി ഫോണിന്റെ മുന്‍പില്‍ ഡ്യൂവല്‍ ക്യാമറകളും നല്‍കിയിട്ടുണ്ട്.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

ഫോണ്‍ എന്ന് വിപണിയില്‍ എത്തുമെന്ന കൃത്യമായ വിവരം ലഭ്യമല്ല. ജനുവരി അവസാനം വിപണയില്‍ എത്തുമെന്നാണ് റഷ്യന്‍ വെബ്‌സൈറ്റായ ‘നോക്കിയ അന്യൂ’ റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ
[masterslider id="10"]

Related posts