ബെള്ളാരിയുടെ ശോചനീയാവസ്ഥയ്ക്ക് കാരണം മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആണെന്നു ജി.ജനാർദനറെഡ്ഡി

ബെംഗളൂരു: ബെള്ളാരിയുടെ ശോചനീയാവസ്ഥയ്ക്കു കാരണം മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആണെന്നു ഖനി വ്യവസായിയും മുൻ മന്ത്രിയുമായ ജി.ജനാർദനറെഡ്ഡി. ചിത്രദുർഗയിൽ സമൂഹവിവാഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു റെഡ്ഡി.

ഏഴു വർഷത്തോളം തന്നെ ബെള്ളാരിയിൽ നിന്ന് കോൺഗ്രസ് അകറ്റിനിർത്തി. താൻ സംസ്ഥാനത്തിന്റെ ഒരുലക്ഷം കോടി രൂപ കൊള്ളയടിച്ചെന്നാണ് കഴിഞ്ഞദിവസം സിദ്ധരാമയ്യ ആരോപിച്ചത്. പിന്നീട് ഫെയ്സ്ബുക് പോസ്റ്റിൽ 25000 കോടി രൂപയെന്ന് ആരോപിച്ചു. രാഹുൽഗാന്ധി പറയുന്നു 35000 കോടി രൂപ കൊള്ളയടിച്ചെന്ന്. എന്നാൽ 1 കോടി രൂപ പോലും പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ബെള്ളാരിയിൽ ബിജെപി സ്ഥാനാർഥിക്കുവേണ്ടി സജീവമായി പ്രചാരണം നടത്താൻ ശ്രീരാമുലു മാത്രമേയുള്ളു. എന്നാൽ ദൾ–കോൺഗ്രസ് സ്ഥാനാർഥിക്കുവേണ്ടി സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളുമെല്ലാം പ്രചാരണത്തിനുണ്ട്. എങ്കിലും ബിജെപി സ്ഥാനാർഥി ശാന്ത ഇവിടെ ജയിക്കുമെന്നും റെഡ്ഡി അവകാശപ്പെട്ടു.

  പ്രണയനൈരാശ്യം; ബെംഗളൂരുവിൽ യുവാവ് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി; വട്ടം കറക്കി നാല് മണിക്കൂർ

അതേസമയം, ബിജെപിയുടെ മൈസൂരു എംപിയും മുൻ മാധ്യമപ്രവർത്തകനുമായ പ്രതാപ് സിംഹ എഴുതിയ ‘മൈനിങ് മാഫിയ’ എന്ന പുസ്തകം വായിച്ചാൽ ജനാർദന റെഡ്ഡിയുടെ എല്ലാ സംശയങ്ങൾക്കും മറുപടി ലഭിക്കുമെന്നു സിദ്ധരാമയ്യ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts