കടുത്ത നിയന്ത്രണങ്ങൾ കൽപ്പിച്ച കോടതി വിധിക്കെതിരെ മഅദനി നാളെ ഹൈക്കോടതിലേക്ക്

ബെംഗളൂരു: മാതാവിനെ സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച വിചാരണക്കോടതി വിധിക്കെതിരെ അബ്ദുൾ നാസർ മഅദനി നാളെ കർണാടക ഹൈക്കോടതിയെ സമീപിക്കും.

പി‍ഡിപി പ്രവർത്തകരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കാണരുത്,സംസാരിക്കരുത് തുടങ്ങിയ നിബന്ധനകൾ മൗലികാവകാശ ലംഘനമാണെന്നാണ് മഅദനിയുടെ പരാതി. സുപ്രീം കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥകൾക്ക് വിരുദ്ധമാണ് ഇതെന്നും അദ്ദേഹം ആരോപിക്കുന്നു. ജാമ്യം റദ്ദാക്കാനുളള കർണാടക സർക്കാരിന്‍റെ നീക്കമാണിതെന്നാണ് ആരോപണം.

  കുടകിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ

ഇന്ന് മുതൽ നവംബർ നാല് വരെ കേരളത്തിൽ തങ്ങാനാണ് കഴിഞ്ഞ ദിവസം ബെംഗളൂരു സ്ഫോടനക്കേസ് വിചാരണക്കോടതി മഅദനിക്ക് അനുമതി നൽകിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "പ്രണയതകർച്ചയേക്കാൾ വേദന; "ബെംഗളൂരുവിൽ വീട് പിടിക്കണമെങ്കിൽ കണ്ണിമ വെട്ടരുത്! ഈ യുവതിയുടെ അനുഭവം ഒരു പാഠം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us