പൂജ അവധിക്ക് കൂടുതൽ സ്പെഷൽ സർവീസുകളുമായി കേരള ആർ ടി സി.

ബെംഗളൂരു: പൂജാവധിയോടനുബന്ധിച്ച് കേരള ആർ.ടി.സി. കൂടുതൽ പ്രത്യേക ബസുകൾ പ്രഖ്യാപിച്ചു. 16 മുതൽ 21 വരെ 15 അധിക സർവീസുകളാണ് പ്രഖ്യാപിച്ചത്. കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലേക്കാണ് പുതിയതായി പ്രഖ്യാപിച്ചത്. മൈസൂരു വഴിയാകും സർവീസ്. ഇവയുടെ ബുക്കിങ് ഉടൻ ആരംഭിക്കും. നേരത്തേ നാലു ദിവസങ്ങളിലായി 28 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. പതിവ് സർവീസുകളിലും പ്രത്യേക സർവീസുകളിലും ടിക്കറ്റ് തീർന്നതോടെയാണ് കൂടുതൽ ബസുകൾ പ്രഖ്യാപിച്ചത്.

പൂജാവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ഇരു ആർ.ടി.സി. കളും പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചതോടെ യാത്രാപ്രശ്നത്തിന് ഏറെക്കുറെ പരിഹാരമായി. എന്നാൽ, കേരള ആർ.ടി.സി. ഇതുവരെ മൈസൂരുവിൽനിന്ന് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടില്ല. കർണാടക ആർ.ടി.സി. ഇതുവരെ 34 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 17,18,19,20 തിയതികളിലായിട്ടാണ് പ്രത്യേക ബസുകൾ സർവീസ് നടത്തുന്നത്. 34 സർവീസുകളിൽ പത്തെണ്ണം മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കാണ്. ബെംഗളൂരുവിൽനിന്ന് എറണാകുളം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വടകര, മാഹി, കുമളി, തേക്കടി എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

അതിനിടെ, നാല് ടിക്കറ്റുകൾ ഒന്നിച്ച് ബുക്ക് ചെയ്താൽ നിരക്കിളവേർപ്പെടുത്തിയതിനാൽ കർണാടക ആർ.ടി.സി.യിൽ ബുക്ക് ചെയ്യുന്നവർ കൂടുതലാണ്. നാലോ അതിലധികമോ യാത്രക്കാർ ഒന്നിച്ച് ബുക്ക് ചെയ്താൽ അഞ്ച് ശതമാനം ഇളവാണ് ലഭിക്കുക. കേരളത്തിലേക്കുള്ള യാത്രയും മടക്കയാത്രയും ഒന്നിച്ച് ബുക്ക് ചെയ്താൽ 10 ശതമാനം നിരക്കിളവും അനുവദിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts