ടിക്കറ്റില്ലാ യാത്രയും ക്രമക്കേടും ഇനി പിടിക്കപ്പെടും; ബസ്സുകളിൽ ‘ഓട്ടോമാറ്റിക് പാസഞ്ചർ കൗണ്ടിംഗ്’ സിസ്റ്റവുമായി ബി.എം.ടി.സി

ബെംഗളൂരു: ബസ്സുകളിലെ യാത്രക്കാരുടെ കൃത്യമായ എണ്ണവും തിരക്കും മനസ്സിലാക്കുന്നതിനും സാമ്പത്തിക ക്രമക്കേടുകൾ തടയുന്നതിനുമായി പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (BMTC). പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 30 ബസ്സുകളിൽ ‘ഓട്ടോമാറ്റിക് പാസഞ്ചർ കൗണ്ടിംഗ്’ (APC) സംവിധാനം ഏർപ്പെടുത്താൻ ബി.എം.ടി.സി ടെൻഡർ ക്ഷണിച്ചു.

ബസ്സിന്റെ വാതിലുകളിൽ സ്ഥാപിക്കുന്ന പ്രത്യേക സെൻസറുകൾ ഉപയോഗിച്ച് ഓരോ സ്റ്റോപ്പിലും കയറുകയും ഇറങ്ങുകയും ചെയ്യുന്ന യാത്രക്കാരുടെ എണ്ണം ഈ സംവിധാനം സ്വയം രേഖപ്പെടുത്തും. ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ETM) വഴി ലഭിക്കുന്ന വിവരങ്ങളുമായി ഇവ താരതമ്യം ചെയ്യാനും സാധിക്കും. പാസുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരുടെയും വിദ്യാർഥികളുടെയും വിവരങ്ങൾ ഉൾപ്പെടെ വേർതിരിച്ചറിയാൻ ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 95 ശതമാനത്തിലധികം കൃത്യത ഉറപ്പുനൽകുന്നതാണ് ഈ പുതിയ സാങ്കേതികവിദ്യ.

ടിക്കറ്റെടുക്കാതെയുള്ള യാത്രയും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ക്രമക്കേടുകൾ മൂലമുള്ള വരുമാന ചോർച്ചയും കണ്ടെത്താൻ ഈ സംവിധാനം ഏറെ സഹായകരമാകും. പരിശോധനാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മാത്രമായിരുന്നു ഇതുവരെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നത്. യാത്രക്കാരുടെ തിരക്ക്, പ്രധാന റൂട്ടുകൾ, സമയക്രമം എന്നിവ വിശകലനം ചെയ്ത് സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനും ഭാവിയിൽ ബി.എം.ടി.സിക്ക് ഇതിലൂടെ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts