ജസ്‌നയെ തേടി അന്വേഷണസംഘം കുടകില്‍ തെരച്ചില്‍ നടത്തി

ബെംഗളൂരു: കാണാതായ കോളേജ്‌ വിദ്യാര്‍ഥിനി ജസ്‌നയെ തേടി അന്വേഷണസംഘം കര്‍ണാടകയിലെ കുടകില്‍ തെരച്ചില്‍ നടത്തി. പൊലീസ് ശേഖരിച്ച ചില ഫോണ്‍കോളുകളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്.

കുടക്, മടിച്ചേരി എന്നിവിടങ്ങളിലെ 15 വീടുകളില്‍ പൊലീസ് പരിശോധന നടത്തി. ജെസ്‌ന അവിടെയെത്തിയെന്നതിന് സൂചനയൊന്നും ലഭിച്ചില്ല. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമംഗങ്ങളാണ് കുടകില്‍ എത്തിയിട്ടുള്ളത്.

  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

30ലധികം മൊബൈല്‍ ടവറുകളല്‍നിന്ന് ശേഖരിച്ച ഫോണ്‍കോളുകളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. സംശയകരമായി കണ്ടെത്തിയ ഫോണ്‍കോളുകള്‍ ആരുടേതാണെന്ന് കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് കുടകിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംശയമുണര്‍ത്തുന്ന നൂറിലധികം ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവയിലേതെങ്കിലും ഒന്ന് ജസ്‌ന രഹസ്യമായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ ആയിരിക്കാമെന്ന സംശയമാണ് പൊലീസിനുള്ളത്.

മാര്‍ച്ച് 22നാണ് മുക്കൂട്ടുതറ കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെയിംസിന്‍റെ മകള്‍ ജസ്‌നയെ കാണാതായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
[masterslider id="10"]

Related posts