മഞ്ജു വാര്യരും അമിതാഭ് ബച്ചനുമൊന്നിച്ച ജുവലറി പരസ്യം പിന്‍വലിച്ചു

നടി മഞ്ജു വാര്യരും അമിതാഭ് ബച്ചനുമൊന്നിച്ച കല്യാണ്‍ ജൂവലേഴ്സ് പരസ്യം പിന്‍വലിച്ചു. ഏറ്റവും അവസാനമായി പുറത്തുവന്ന കല്യാണിന്‍റെ ജുവലറി പരസ്യമാണ് പിന്‍വലിച്ചത്.

ബാങ്ക് ജീവനക്കാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യാ ബാങ്കേഴ്‌സ് കോണ്‍ഫെഡറേഷന്‍ രംഗത്തുവന്നതിനെ തുടര്‍ന്നാണ്‌ പരസ്യം പിന്‍വലിച്ചത്.

പരസ്യത്തിലൂടെ ബാങ്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കുകയായിരുന്നു.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,

ഇന്ത്യയിലെ തന്നെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ കല്യാണിന്‍റെ ഈ പരസ്യത്തില്‍ അച്ഛനും മകളുമായാണ് അമിതാഭ് ബച്ചനും മഞ്ജു വാര്യരും അഭിനയിച്ചത്.

ഇതില്‍ മാപ്പ് പറഞ്ഞ് ബന്ധപ്പെട്ടവര്‍ രംഗത്തെത്തിയെങ്കിലും നിയമനടപടിക്ക് പോകുമെന്ന് ബാങ്കുകാര്‍ അറിയിച്ചതോടെയാണ് പരസ്യം പിന്‍വലിച്ചത്.

മഞ്ജു വാര്യര്‍ നഴ്‌സിന്‍റെ വേഷത്തിലെത്തിയ പരസ്യത്തിനെതിരെയും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വംശീയാധിപേക്ഷമുണ്ടെന്നാരോപിച്ച് നേരത്തെയും ഈ ബ്രാന്‍ഡിന്‍റെ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

ഇതേ ആശയത്തില്‍ ഹിന്ദിയിലും പരസ്യം പുറത്തുവന്നിരുന്നു. അതില്‍ അമിതാഭ് ബച്ചനൊപ്പം മകള്‍ ശ്വേത ബച്ചനാണ് മഞ്ജുവിന്‍റെ വേഷമിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
[masterslider id="10"]

Related posts