സമീപവാസികളുടെ സ്വൈരജീവിതം തകർക്കുംവിധം പബ്ബിൽ പാട്ട് വയ്ക്കുന്നതിനെക്കുറിച്ച് പരാതിപ്പെട്ടയാളെ ആക്ഷേപിച്ച് ഡിസിപിയുടെ ട്വീറ്റ്.

ബെംഗളൂരു : സമീപവാസികളുടെ സ്വൈരജീവിതം തകർക്കുംവിധം പബ്ബിൽ പാട്ട് വയ്ക്കുന്നതിനെക്കുറിച്ച് പരാതിപ്പെട്ടയാളെ ആക്ഷേപിച്ച് ഡിസിപിയുടെ ട്വീറ്റ്. ഇന്ദിരാ നഗർ നിവാസി സുൽത്താൻ സിങ് ആണ് സമീപത്തെ പബ്ബിൽ രാത്രി വൈകി ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതായി പരാതിപ്പെട്ടത്.

രാത്രി 10നു ശേഷം ഉച്ചത്തിലുള്ള സംഗീതം പാടില്ലെന്ന സുപ്രീംകോടതി നിർദേശം പബ്ബുകൾ കാറ്റിൽപറത്തുകയാണെന്നും എന്തുകൊണ്ടാണ് പൊലീസ് നടപടി സ്വീകരിക്കാത്തതെന്നുമാണ് സുൽത്താൻ ട്വീറ്റിലൂടെ ചോദിച്ചത്. എന്നാൽ താങ്കൾക്ക് ഓഫിസിലെത്തി തന്നെ ആ നിയമം കാണിച്ചു തരാമെന്നും നമുക്കൊരുമിച്ചിരുന്ന് അതു വരിവരിയായി വായിച്ചു മനസ്സിലാക്കാമെന്നുമാണ് ഡിസിപി(ഈസ്റ്റ്) അജയ് ഹിലോരി ട്വീറ്റിലൂടെ പ്രതികരിച്ചത്. പരാതിക്കാരനെ പരിഹസിക്കും വിധമുള്ള ട്വീറ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നു.

  മെട്രോ യാത്ര ഇനി ഫ്രീ? ആർസിബി ആരാധകർക്ക് ബിഎംആർസിഎല്ലിന്റെ വക വമ്പൻ സർപ്രൈസ്; നിബന്ധനകൾ ഇങ്ങനെ

സുപ്രീം കോടതിയുടെ വിധിപ്പകർപ്പും പബ്ബുകളിലെ സംഗീതത്തിനു നിയന്ത്രണം ഏർപ്പെടുത്തുന്ന കർണാടക മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമവുമായി ഓഫിസിലെത്താൻ തയാറാണെന്നു ചിലർ മറുപടിയും നൽകി. പൊതു സ്ഥലങ്ങളിൽ സംഗീത പരിപാടി നടത്താൻ സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക ലൈസൻസ് വേണമെന്ന നിയമം കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതി ശരിവച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്ര ഇനി ഒന്നര മണിക്കൂറിൽ; ന​ഗരത്തിന്റെ മുഖച്ഛായ മാറ്റാൻ വരുന്നത് ജാപ്പനീസ് കരുത്തിലുളള ബുള്ളറ്റ് ട്രെയിൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കാൻ 'നമ്മകസ'; ബെംഗളൂരുവിൽ തരംഗമായി മലയാളി യുവാവിന്റെ വെബ് ആപ്പ്
[masterslider id="10"]

Related posts

Click Here to Follow Us