പൊട്ടിക്കരഞ്ഞത് ശരിതന്നെ പക്ഷെ താന്‍ കോണ്‍ഗ്രസിന്‌ എതിരെ ഒന്നും പറഞ്ഞിട്ടില്ല..

ഡൽഹി : കഴിഞ്ഞ ദിവസം കണ്ണീരണിഞ്ഞു പ്രസംഗിച്ചത് നിസ്സഹായ അവസ്ഥകൊണ്ടാണെന്നും സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ ഒരു വാചകംപോലും താൻ പറഞ്ഞിട്ടില്ലെന്നും ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി കുമാരസ്വാമി. പാർട്ടി ചടങ്ങ് കുടുംബത്തിലേതെന്നതുപോലെയാണ്. അവിടെ വികാരാധീനനാകുന്നതിൽ തെറ്റൊന്നുമില്ല. മാധ്യമങ്ങളാണ് ഇതിനെ പെരുപ്പിച്ചുകാണിച്ചതെന്നും കുമാരസ്വാമി പറഞ്ഞു.

ഇതിനു മറുപടിയായി, നിസ്സഹായനെങ്കിൽ കുമാരസ്വാമിയോടു രാജിവച്ചുപോകാൻ കർണാടക ബിജെപി ട്വിറ്ററിൽ കുറിച്ചു. കുമാരണ്ണയിൽനിന്നു കണ്ണീരണ്ണയായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നും അവർ വിമർശിച്ചു. മൂന്നുദിവസത്തെ സന്ദർശനത്തിനായി കുമാരസ്വാമി ഡൽഹിയിൽ. കേന്ദ്രമന്ത്രിമാരായ റാംവിലാസ് പാസ്വാൻ, നിതിൻ ഗഡ്കരി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കാവേരി ജല മാനേജ്മെന്റ് അതോറിറ്റി രൂപീകരണത്തിന് എതിരെയുള്ള കർണാടകയുടെ നീക്കത്തിനു പിന്തുണ തേടി ഇന്നു സംസ്ഥാനത്തുനിന്നുള്ള എംപിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഡെലിവറി ബോയിയുടെ മർദ്ദനമേറ്റ മലയാളി യുവാവിന്റെ മൂക്കിന്റെ അസ്ഥി ഒടിഞ്ഞു
  ഇനി ട്രെയിനുകൾ പിടിച്ചിടില്ല; ബയ്യപ്പനഹള്ളി-ഹൊസൂർ ഇരട്ടപ്പാത അവസാനഘട്ടത്തിലേക്ക്! കേരളീയർക്കും ആശ്വാസം."
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us