കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത

ബെംഗളൂ: കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന ബംഗളൂരു നഗരത്തിന് ആശ്വാസമായി വരുംദിവസങ്ങളിൽ മഴയെത്തിയേക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.

ഞായറാഴ്ച നഗരത്തിൽ രേഖപ്പെടുത്തിയ പരമാവധി താപനില 36°C ഉം കുറഞ്ഞ താപനില 23.1°C ഉം ആയിരുന്നു. വരും ദിവസങ്ങളിലും പകൽ സമയത്ത് താപനില 36°Cന് അടുത്തുതന്നെ തുടരാനാണ് സാധ്യതയെങ്കിലും ഉച്ചകഴിഞ്ഞ് ആകാശം ഭാഗികമായി മേഘാവൃതമാകുമെന്നും വൈകുന്നേരത്തോടെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു. അതേസമയം, മഴ ലഭിക്കുന്നത് വരെ നഗരത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം തുടർന്നേക്കും.

  ഉരുകി ഒലിച്ച് ക്രയോണുകൾ; ചൂടിൽ വെന്തുരുകി ബെംഗളൂരു വീഡിയോ വൈറൽ

സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ:
കർണാടകയുടെ തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. വടക്കൻ കർണാടകയിലെ ബെലഗാവി, ധാർവാഡ്, ഹാവേരി, ഗദഗ്, കലബുറഗി, യാദ്ഗിർ, റായ്ച്ചൂർ, കൊപ്പൽ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കാം.

 

തെക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങളായ ഷിവമോഗ, ചിക്കമംഗളൂരു, ഹാസൻ, കുടക് എന്നിവിടങ്ങളിലും കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മറ്റ് ജില്ലകളിൽ വരും ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളുരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ്; വിശദാംശങ്ങളും
[masterslider id="10"]

Related posts

Click Here to Follow Us