കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കൊല്ലം: കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചായിരുന്നു ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രണയ നൈരാശ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. ഉച്ചയ്ക്ക് രണ്ടു മണിയോടെ കൊട്ടാരക്കര റയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ട്രെയിനില്‍ പുനലൂരിലെ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെ പ്ലാറ്റ്ഫോമില്‍ നിന്ന് യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിക്ക് പുറമേ ട്രെയിനിലുണ്ടായിരുന്ന അലോഷ്യസ് എന്ന മറ്റൊരു യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. കൊട്ടാരക്കര താലുക്ക് ആശുപത്രിലെ പ്രാഥമിക ചികിത്സക്ക് ശേഷമാണ് ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

ആക്രമണത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച പുനലൂർ മണിയാർ സ്വദേശിയായ അരുണിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ കൊട്ടാരക്കര പൊലീസ് റെയില്‍വേ പൊലീസിനു കൈമാറി. അരുണിനെ മുന്‍ പരിചയമുണ്ടെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
[masterslider id="10"]

Related posts