മെക്സിക്കൻ തിരമാലയെ ചെറുക്കാനാവാതെ ചാമ്പ്യന്മാർ കീഴടങ്ങി.

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് ലുഷ്‌നിക്കി സ്‌റ്റേഡിയം സാക്ഷിയായി. ചാമ്പ്യന്മാരായ ജര്‍മനിക്ക് ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ തന്നെ കാലിടറി. പഴയ ഫോമിന്റെ ഏഴയലത്തെത്താതെ തപ്പിത്തടഞ്ഞ ചാമ്പ്യന്മാര്‍ ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തില്‍ മെക്സിക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് തോറ്റത് (1-0). 35ാം മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോയുടെ ഗോളില്‍ മെക്‌സിക്കോ അവിസ്മരണീയ ജയം കുറിക്കുകയായിരുന്നു. ഇതാദ്യമായാണ് കിരീടം നേടിയശേഷം ആദ്യ മത്സരത്തില്‍ തന്നെ ജര്‍മനി തോല്‍ക്കുന്നത്.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

കളിയിലുടനീളം ജര്‍മനി ആധിപത്യം പുലര്‍ത്തിയെങ്കിലും ഇവ ഗോളാക്കി മാറ്റാനായില്ല. മെക്‌സിക്കോയാവട്ടെ അതിവേഗ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ജര്‍മനിയുടെ കഥ കഴിക്കുകയായിരുന്നു. മെക്‌സിക്കോയുടെ വിജയഗോള്‍ പിറന്നതും കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു.

രണ്ടാംപകുതിയില്‍ ജര്‍മനിയുടെ സമഗ്രാധിപത്യമാണ് കണ്ടത്. ഇരുവിങുകളിലൂടെയും ഗോളിനായി ജര്‍മനി തുടരെ നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.

  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts