ടേക്ക് ഓഫിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു

അഹമ്മദാബാദ്: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തിലായിരുന്നു സംഭവം.

ബാങ്കോക്കിലേക്ക് പോകേണ്ടിയിരുന്ന എസ്ജി-85 എന്ന വിമാനത്തിന്‍റെ ടയറാണ് പൊട്ടിത്തെറിച്ചത്. വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ആയിരുന്നു അപകടം. 188 യാത്രക്കാരാണ് വിമാനത്തിനുളളില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

  ഡി.കെ ശിവകുമാറിനെ സന്ദർശിച്ച് റാപ്പർ വേടൻ; 'ശത്രുക്കൾ കൂടുമ്പോൾ കൂടുതൽ കരുത്തനാകും', ഉപദേശവുമായി കർണാടക ഉപമുഖ്യമന്ത്രി

അപകടത്തെ തുടര്‍ന്ന് റണ്‍വെയിലൂടെ മറ്റ് വിമാനങ്ങളുടെ യാത്ര തടസപ്പെട്ടു. പല വിമാനങ്ങളും ഏറെ വൈകിയാണ് പുറപ്പെട്ടത്. ഇറങ്ങാന്‍ സാധിക്കാത്തതിനാല്‍ ഏഴോളം വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us