രാഹുല്‍ നിപ വൈറസ്; അടുത്താല്‍ അവര്‍ അവസാനിക്കുമെന്ന് ബിജെപി മന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹൂല്‍ ഗാന്ധിയെ നിപാ വൈറസിനോട് ഉപമിച്ച്‌ ഹരിയാന ബി.ജെ.പി മന്ത്രി അനില്‍ ബിജ്.

രാഹുല്‍ ഗാന്ധി നിപാ വൈറസിനെ പോലെയാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി രാഹുലുമായി അടുത്താല്‍ അവര്‍ സ്വയം അവസാനിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത് കോണ്‍ഗ്രസ് മുക്ത ഭാരതം ഉണ്ടാക്കന്‍ മോദിയെ സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. രാഹുലിന്‍റെ വീട്ടിലെ നായക്കും വീട്ടില്‍ എത്തുന്നവര്‍ക്കും ഒരേ പാത്രത്തിലാണ് ഭക്ഷണം നല്‍കുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിവാദ പ്രസ്താവന. നെഹ്‌റുവിനെയും ഗാന്ധിയെയും പോലെയല്ല ഭഗത് സിംഗും ലാലാ ലജ്പത് റായിയുമൊന്നും ഒരു വടി പോലും ഉപയോഗിക്കാതെയാണ് രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കിയതെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക പോലീസ് സേനയിലേക്ക് 8,000 പേർ കൂടി; നിയമനം ഉടനെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
  97-ാം ജന്മവാർഷികത്തിൽ 'അണ്ണാവരുവിനെ സ്മരിച്ച് ആരാധകരും കുടുംബാംഗങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ലവ് ജിഹാദ്': കോർപ്പറേറ്റ് ലോകത്തെ 'പ്രേമരോഗം' മാറ്റാൻ വിഎച്ച്പി.; വ്യവസായ സംഘടനകളുമായി ചർച്ച നടത്താൻ വിശ്വഹിന്ദു പരിഷത്ത്
[masterslider id="10"]

Related posts

Click Here to Follow Us