മികച്ച തിരിച്ച് വരവ് നടത്താൻ സാധിക്കുമോ ? ബ്ലാസ്‌റ്റേഴ്‌സിന് പുതിയ പരിശീലകൻ എത്തി

കൊച്ചി: പുതിയ പരിശീലകനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സ്​പെയിൻകാരനായ ഡേവിഡ് കാറ്റലയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്.

ഒരു വർഷത്തേക്കാണ് നിയമനം. സൂപ്പർ കപ്പിന്‌ മുമ്പ് കറ്റാല ടീമിനൊപ്പം ചേരും. സൈപ്രസ് ക്ലബായ എ.​ഇ.കെ ലാർൻസയുടെ പരിശീലകനായിരുന്നു അദ്ദേഹം.

സ്‌പെയിന്‍, സൈപ്രസ് രാജ്യങ്ങളിലായി 500ലേറെ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഈ മുന്‍ മധ്യനിര പ്രതിരോധ താരം കളിച്ചിട്ടുണ്ട്.

  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ഐഎസ്എല്ലിലെ തുടർച്ചയായ തോൽവികളെത്തുടർന്ന് പരിശീലകൻ മിക്കേൽ സ്‌റ്റാറേയെ പുറത്താക്കിയിരുന്നു. ഈ സീസണിൽ 8 മത്സരങ്ങൾ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

കറ്റാലയുടെ കീഴിൽ മികച്ച തിരിച്ച് വരവ് നടത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ ഇപ്പോള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts