വിവാഹ ക്ഷണക്കത്ത് കൊടുക്കാന്‍ ഇറങ്ങിയ പ്രതിശ്രുത വരന്‍ കാറിന് തീപിടിച്ച് മരിച്ചു

ഡല്‍ഹി: വിവാഹ ക്ഷണക്കത്ത് കൊടുക്കാന്‍ ഇറങ്ങിയ പ്രതിശ്രുത വരന്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ നവാദ നിവാസിയായ യുവാവിന്റെ വിവാഹം ഫ്രെബുവരി 14നാണ് നിശ്ചയിച്ചിരുന്നത്.

ഗാസിപൂരിലെ ബാബ ബാങ്ക്വറ്റ് ഹാളിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. കാറിനുള്ളില്‍ വെച്ച് പൊള്ളലേറ്റ് ആണ് യുവാവ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം

കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ‘ഉച്ചകഴിഞ്ഞ് വിവാഹ ക്ഷണക്കത്ത് നല്‍കാന്‍ പുറത്തിറങ്ങിയ സമയത്താണ് സംഭവം. വൈകുന്നേരം വരെ തിരിച്ചെത്തിയില്ല.

തീപിടുത്തത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts