കര്‍ണാടകയില്‍ ബിജെപിയുടെ മുന്നേറ്റം: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തെതുടര്‍ന്ന് ഓഹരി വിപണിയിലും നേട്ടം കാണാനായി. സെന്‍സെക്‌സ് 205 പോയന്റ് നേട്ടത്തോടെ തുടക്കമിട്ടു.

സെന്‍സെക്സ്‌ 35762ലും നിഫ്റ്റി 52 പോയന്റ് നേട്ടത്തില്‍ 10858ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 961 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 484 ഓഹരികള്‍ നഷ്ടത്തിലുമാണ്.

പവര്‍ ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, സിപ്ല, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഐടിസി, മാരുതി സുസുകി, സണ്‍ ഫാര്‍മ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
  പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം' ആഹ്വാനം; പിന്തുണയുമായി സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us