തുമക്കൂരു അന്തരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് തറക്കല്ലിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : തുമക്കൂരുവിൽ അന്തരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ തറക്കല്ലിട്ടു.

സ്റ്റേഡിയം നിർമാണത്തിനായി കർണാടക ക്രിക്കറ്റ് അസോസിയേഷന് 50 ഏക്കർ സ്ഥലം അനുവദിച്ചതായും മേഖലയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നത് ജില്ലയുടെ വികസനത്തിന് ഉത്തേജനം നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

പദ്ധതി ജില്ലയുടെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും മികച്ച സംഭാവനനൽകും.

ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി സ്റ്റേഡിയം നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. പ്രതീകാത്മകമായി ബാറ്റിങ് ചെയ്താണ് അദ്ദേഹം നിർമാണ പ്രവൃത്തി തുടങ്ങിയത്.

  വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്

അനുവദിച്ചതിൽ 41 ഏക്കറിൽ ഏകദേശം 150 കോടി ചെലവിലാണ് സ്‌റ്റേഡിയം നിർമാണം നടക്കുക. കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡിവലപ്പ്‌മെന്റ് ബോർഡിന്റെ മേൽനോട്ടത്തിലാണ് നിർമാണം നടക്കുക.

മൈസൂരുവിലും ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ക്രിക്കറ്റ് അസോസിയേഷൻ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനും ഭൂമിനൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

ആഭ്യന്തരമന്ത്രി ജി. പരമേശ്വര, സഹകരണമന്ത്രി കെ.എൻ. രാജണ്ണ, ഗ്രാമവികസനമന്ത്രി പ്രിയങ്ക് ഖാർഗെ, സംസ്ഥാനത്തിന്റെ ഡൽഹി പ്രതിനിധി ടി.ബി. ജയചന്ദ്ര, ജില്ലയിലെ എം.എൽ.എ.മാർ, കെ.എസ്‌.സി.എ.

  ‘ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം’; ലിയോ പതിനാലാമൻ മാർപാപ്പ

പ്രസിഡന്റ് രഘുറാം ഭട്ട്, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ലവ് ജിഹാദ്': കോർപ്പറേറ്റ് ലോകത്തെ 'പ്രേമരോഗം' മാറ്റാൻ വിഎച്ച്പി.; വ്യവസായ സംഘടനകളുമായി ചർച്ച നടത്താൻ വിശ്വഹിന്ദു പരിഷത്ത്
[masterslider id="10"]

Related posts

Click Here to Follow Us