ത്രികോണ പ്രണയം; 24 കാരന്റെ ജീവനെടുത്ത് സുഹൃത്ത്

ബെംഗളൂരു: പെണ്‍കുട്ടിയുടെ ത്രികോണ പ്രണയം യുവാവിന്റെ ജീവനെടുത്തു. ഉഡുപ്പി സ്വദേശി വരുണ്‍ കൊടിയൻ എന്ന ഇരുപത്തിനാലുകാരനെയാണ് സുഹൃത്ത് കുത്തികൊലപ്പെടുത്തിയത്.

ഉഡുപ്പി സ്വദേശിയായ ദിവേഷ് ആണ് വരുണിനെ കൊലപ്പെടുത്തിയത്.

ഇരുപത്തഞ്ചുകാരനായ ദിവേഷിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരുടെയും കാമുകിയായ പെണ്‍കുട്ടിയുടെ പേരിലുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ബെംഗളൂരു സഞ്ജയ്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ശനിയാഴ്ചയാണ് രാവിലെ കൊലപാതകം നടന്നത്.

  പ്രതിസന്ധിയിൽ ഹോട്ടൽ മേഖല: ജിഎസ്ടി ഭാരം കുറയ്ക്കണം; കേന്ദ്രത്തിന് കത്തയച്ച് ബെംഗളൂരു ഹോട്ടൽ ഉടമകൾ

കൊല്ലപ്പെട്ട വരുണും ദിവേഷും പെണ്‍കുട്ടിയും സ്കൂള്‍ കാലം മുതലേ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവിലെ ഗെദ്ദലഹള്ളിയില്‍ വാടക വീട്ടിലായിരുന്നു താമസം.

പെണ്‍കുട്ടി റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ്. ദിവേഷ് സൊമാറ്റോയില്‍ ഡെലിവറി ബോയിയായും വരുണ്‍ സേഫ്റ്റി ഓഫീസറായും ജോലി ചെയ്യുകയാണ്.

ദിവേഷും പെണ്‍കുട്ടിയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെങ്കിലും പെണ്‍കുട്ടി വരുണുമായും ബന്ധം പുലർത്തിയിരുന്നു.

പെണ്‍കുട്ടിയുമായുള്ള ബന്ധത്തെച്ചൊല്ലി രണ്ട് സുഹൃത്തുക്കളും പലപ്പോഴും വഴക്കിട്ടിരുന്നു.

  'ഒന്നുമില്ലല്ലോ ഇവിടെ...'; വിജയ്‌യുടെ സത്യപ്രതിജ്ഞ മാറ്റിവെച്ചതറിയാതെ ആരാധകർ സ്റ്റേഡിയത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു

ശനിയാഴ്ച രാവിലെ, ദിവേഷ് വരുണിൻ്റെ തലയില്‍ ഇഷ്ടിക കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ സഞ്ജയ്‌നഗർ പോലീസ് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?
[masterslider id="10"]

Related posts