ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനം

ആലപ്പുഴ: ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനം.

കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനാണ് അമ്മ ദീപയുടെ ആൺസുഹൃത്തിന്റെ മർദനമേറ്റത്.

കുട്ടിയുടെ ദേഹമാസകലം ചൂരൽകൊണ്ട് അടിയേറ്റ പാടുകളുണ്ട്.

കൈയിന്റെ അസ്ഥിക്ക് പൊട്ടലുള്ളതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

കുട്ടി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അമ്മയും കുട്ടിയെ മർദിച്ചതായി സൂചനയുണ്ട്.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

ഒന്നര വര്‍ഷമായി കുട്ടിയുടെ മാതാപിതാക്കള്‍ വേർപിരിഞ്ഞാണ് കഴിയുന്നത്.

അമ്മക്കും സുഹൃത്ത് തിരുവിഴ സ്വദേശി കൃഷ്ണകുമാറിനും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്.

മർദിച്ച ശേഷം കുട്ടിയെ കൃഷ്ണകുമാർ പിതാവിന്റെ വീട്ടിൽ ഏൽപ്പിക്കുകയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഒന്നര മാസത്തോളമായി കുട്ടിക്ക് മര്‍ദനമേറ്റിരുന്നെന്നാണ് വിവരം.

കുത്തിയതോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതി കൃഷ്ണകുമാറിനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts