ബെംഗളൂരുവിൽ പബ്ബിൽ പോയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം

ബെംഗളൂരു : പെൺകുട്ടികൾക്ക് രാവും പകലും എപ്പോൾ വേണമെങ്കിലും ഇറങ്ങി നടക്കാൻ കഴിയുന്ന സുരക്ഷിത നഗരമാണ് ബെംഗളൂരു .

എന്നാൽ എപ്പോൾ കഥ മാറുകയാണ് . ബംഗളുരുവിൽ സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ കൂടിക്കൂടി വരികയാണ്.

ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിലെ ഒരു യുവതി ബോധരഹിതയായ ശേഷം തന്നെ കൂട്ടബലാത്സംഗം ചെയ്‌തു എന്ന് പോലീസ് സ്‌റ്റേഷനിൽ പരാതിപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ഡിസംബർ 12ന് യുവതി കോറമംഗലയിലെ ഒരു പബ്ബിൽ പോയിരുന്നു. പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നാണ് യുവതി പറയുന്നത്.

  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

തനിക്ക് ബോധം തെളിഞ്ഞപ്പോൾ താൻ അഡുഗുഡിയിലെ ദേവഗൗഡ ലേഔട്ടിന് സമീപമായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.

എങ്ങനെയാണ് അവിടെ എത്തിയതെന്ന് തനിക്കറിയില്ലെന്നും ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ പോലീസിൽ വിവരം അറിയിക്കുകയും ശരീരത്തിൽ അക്രമണമേറ്റ പാടുകളുണ്ടെന്നും കൂട്ടബലാത്സംഗം നടന്നതായി സംശയിക്കുന്നതായും യുവതി പരാതിപ്പെട്ടു.

യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പശ്ചാത്തലത്തിൽ കോറമംഗല പോലീസ് സ്‌റ്റേഷൻ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ത്വരിതപ്പെടുത്തിയിട്ടുണ്ട്.

  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു

പ്രാഥമിക നടപടിക്രമങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്, പ്രസ്തുത സംഭവം നടന്ന സ്ഥലത്തെ 60 ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ് പോലീസ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്രാമീണ മേഖലയിലെ കുടിവെള്ളക്ഷാമം: കർണാടക 72 കോടി രൂപ കൂടി അനുവദിച്ചു
[masterslider id="10"]

Related posts

Click Here to Follow Us