സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് നോട്ടീസ് നൽകി വിട്ടയച്ചു 

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ, നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കോഴിക്കോട് നടക്കാവ് പോലീസ് ചോദ്യം ചെയ്ത് നോട്ടീസ് നൽകി വിട്ടയച്ചു.

അന്യേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്.

12 മണിയോടെ സ്റ്റേഷനിൽ ഹാജരായ സുരേഷ് ഗോപിയെ രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തു.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

ഉച്ച കഴിഞ്ഞ് 2.22നാണ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയത്. സ്‌റ്റേഷനു പുറത്തേക്കു കാറിലെത്തിയ സുരേഷ് ഗോപി സണ്‍റൂഫ് തുറന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്തു.

തനിക്കു വേണ്ടി കാത്തുനിന്ന നേതാക്കളോടും പ്രവര്‍ത്തകരോടും സുരേഷ് ഗോപി നന്ദി പറഞ്ഞു.

പ്രകോപനങ്ങളൊന്നുമില്ലാതെ എല്ലാവരും പിരിഞ്ഞുപോകാണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts