ഭാര്യയുടെ ജന്മദിനം മറന്നോ? തടവ് ശിക്ഷ 5 വർഷം വരെ

ഭാര്യയുടെ ജന്മദിനം എന്ന് ആണെന്ന് ഓർക്കുന്നുണ്ടോ? മറന്നെങ്കിൽ സൂക്ഷിക്കുക.

ജന്മദിനത്തിൽ ഭാര്യയ്ക്ക് കൃത്യമായി ആശംസകൾ അറിയിക്കുകയും സമ്മാനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യാറുണ്ടോ?

അതിലൊക്കെ എന്തുകാര്യമെന്നാണ് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, അത്ര നിസ്സാര കാര്യമല്ല.

കാരണം, ഭാര്യയുടെ ജന്മദിനം മറന്നു പോകുന്ന ഭർത്താവിനെ നിയമപരമായി ശിക്ഷിക്കുന്ന ഒരു രാജ്യമുണ്ട് നമ്മുടെ ലോകത്ത്.

പസഫിക് സമുദ്രത്തിലെ പോളിനേഷ്യൻ പ്രദേശത്തുള്ള സമോവയിൽ ആണ് ഇത്തരത്തിൽ വേറിട്ട ഒരു നിയമം നിലനിൽക്കുന്നത്.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

ഭാര്യയുടെ ജന്മദിനം മറന്നു പോകുന്ന ഭർത്താക്കന്മാർക്ക് അഞ്ച് വർഷം തടവാണ് സമോവയിലെ നിയമം എന്നാണ് റിപ്പോർട്ടുകൾ.

വളരെ കർശനമായ നിയമങ്ങൾ നിലവിലുള്ള ഒരു കൊച്ചു ദ്വീപ് രാഷ്ട്രമാണ് സമോവ.

സമോവയിൽ, ഭർത്താവ് ആദ്യമായി ഭാര്യയുടെ ജന്മദിനം മറന്നാൽ, അയാൾക്ക് മുന്നറിയിപ്പ് നൽകും.

രണ്ടാം തവണയും ഇതേ തെറ്റ് ആവർത്തിച്ചാൽ ഭർത്താവിന് പിഴയോ ജയിൽ ശിക്ഷയോ ലഭിക്കും.

നിയമപ്രകാരം, ഈ കുറ്റകൃത്യത്തിന് ഒരു പുരുഷൻ 5 വർഷം വരെ തടവ് ലഭിക്കും.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

ഈ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമോവയിൽ പ്രത്യേക സംഘമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 

പോലീസ് തലത്തിൽ ഈ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്.

ഇത്തരം പരാതികൾ ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുന്നതും ഈ സംഘമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
[masterslider id="10"]

Related posts