മണിപ്പൂർ ക്രൂരത രാജസ്ഥാനിലും; ആദിവാസി യുവതിയെ നഗ്നയാക്കി റോഡിലൂടെ നടത്തി; 3 പേർ അറസ്റ്റിൽ

രാജസ്ഥാൻ; മണിപ്പൂരിന് സമാനമായ ദാരുണ സംഭവം രാജസ്ഥാനിലും. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലെ ഒരു ഗ്രാമത്തിൽ 21 കാരിയായ ആദിവാസി യുവതിയെ ഭർത്താവ് നഗ്നയാക്കി പരേഡ് നടത്തി.

സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

സംഭവത്തിൽ 3 പേർ അറസ്റ്റിൽ 7 പേർ കൂടി അറസ്റ്റിലാകാൻ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവം നടന്നത് വ്യാഴാഴ്ച

പ്രാഥമിക അന്വേഷണത്തിൽ യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇരയായ യുവതി ഒരു വർഷം മുമ്പാണ് വിവാഹിതയായത്. അതേസമയം ഭർത്താവിൽ നിന്നും മാറി യുവതി  മറ്റൊരു പുരുഷനൊപ്പം താമസം തുടങ്ങിയെന്നാണ് ആരോപണം.

  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

ഇതോടെ യുവതിയുടെ ഭർത്താവും കുടുംബവും യുവതിയെ ബലമായി സംഭവം നടന്ന അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി  യുവതിയെ ഭർത്താവ് നഗ്നയാക്കി പരേഡ് നടത്തിയതെന്ന് ധരിയവാഡ് എസ്എച്ച്ഒ പെഷവാർ ഖാൻ പറഞ്ഞു.

മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നിർദേശപ്രകാരം ഡിജിപി മിശ്ര എഡിജി (ക്രൈം) ദിനേശ് എംഎന്നിനെ വെള്ളിയാഴ്ച രാത്രി പ്രതാപ്ഗഡിലേക്ക് അയച്ചു.

സംസ്ഥാന സർക്കാർ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും എഡിജി ദിനേശിനെ പ്രതാപ്ഗഡിലേക്ക് അയച്ചിട്ടുണ്ടെന്നും ഡിജിപി മിശ്ര ജയ്പൂരിൽ പറഞ്ഞു.

  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്

പ്രതികളെ പിടികൂടാൻ ആറ് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതാപ്ഗഡ് പോലീസ് സൂപ്രണ്ട് അമിത് കുമാർ ഗ്രാമത്തിൽ ക്യാമ്പ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടുമെന്നും അതിവേഗ കോടതിയിൽ വിചാരണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
[masterslider id="10"]

Related posts