മൈസൂരുവിൽ വിനോദയാത്രക്കെത്തിയ മലയാളിയുടെ കാർ അപകടത്തിൽ പെട്ടു അച്ഛനും മകനും മരിച്ചു

ബെംഗളൂരു : മൈസൂരുവിൽ വിനോദയാത്രാ സംഘത്തിന്‍റെ കാർ അപകടത്തിൽപെട്ട് മലപ്പുറം വാണിയമ്പലം സ്വദേശികളായ പിതാവും മകനും മരിച്ചു. നാസരിന്റെ മൂത്ത മകന്‍ നവാഫിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാണിയമ്പലം സ്വദേശി പള്ളിയാളി അബ്ദുൽ നാസർ, മകൻ പത്താം ക്ലാസ്സ് വിദ്യാർഥി നഹാസ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.

  കേരളത്തിൽ 'കൈ' കൊടുത്ത് സമീർ അഹമ്മദ് ഖാൻ; യുഡിഎഫിന്റെ വിജയഗാഥയിൽ ആവേശമായി കർണാടക മന്ത്രി

നഞ്ചൻഗോഡ് – ഗുണ്ടൽപേട്ട് റോഡിലെ ഹൊസഹള്ളി ഗേറ്റിന് സമീപത്തായിരുന്നു അപകടം.

നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു . കാറിലുണ്ടായിരുന്ന മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല. മൃതദേഹങ്ങൾ നഞ്ചൻഗോഡ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം; ബെംഗളുരു ബിടിഎല്‍ നഴ്‌സിംഗ് കോളജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts