കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചു.

തിരുവനന്തപുരം: കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചതായി വനം വകുപ്പ് അറിയിച്ചു. തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രക്കിങ്ങിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്നാണ് വനം വകുപ്പിന്‍റെ നിര്‍ദ്ദേശം. ഇതുസംബധിച്ച മന്ത്രിതല ഉത്തരവ് ഇന്നുതന്നെ പുറത്തിറക്കുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. കാട്ടുതീക്കുള്ള സാധ്യത ഉയര്‍ന്നതും വനത്തിലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ട്രക്കിങ് നിരോധിക്കാന്‍ കാരണം. വേനലിന്‍റെ കാഠിന്യം ഏറിയതിനെ തുടര്‍ന്ന് മരങ്ങളും പുല്ലുകളും ഉണങ്ങിയതാണ് കാട്ടുതീയുടെ സാധ്യത ഉയര്‍ത്തിയത്.

  വീട്ടുമുറ്റത്തുവെച്ച് കാട്ടാന ആക്രമണം; വയോധികയെ എടുത്തെറിഞ്ഞു, പരിക്ക്

തേനിയിലെ അപകടത്തിന് പുറമെ കേരളത്തിന്‍റെ അതിര്‍ത്തി ഗ്രാമങ്ങളായ രാമക്കല്‍മേട്, പൂക്കുളം മല തുടങ്ങിയ പ്രദേശങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു. വേനല്‍ കടുത്തതിനെ തുടര്‍ന്നാണ് വനമേഖലകളില്‍ കാട്ടുതീ വ്യാപകമാകാന്‍ തുടങ്ങിയത്. ഞായറാഴ്ച തമിഴ്‌നാട്ടിലെ തേനി ജില്ലയിലുണ്ടായ തീപിടിത്തത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരും; മുഹമ്മദ്‌ റിയാസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍
[masterslider id="10"]

Related posts

Click Here to Follow Us