കലത്തിനുള്ളില്‍ കുടുങ്ങി രണ്ടര വയസ്സുകാരി 

വീട്ടില്‍ കളിച്ചുകൊണ്ട് ഇരിക്കെ രണ്ടര വയസ്സുകാരി കലത്തിനുള്ളില്‍ കുടുങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം ഫയര്‍ ഫോഴ്സ് സംഘമാണ് കലം മുറിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്. നെയ്യാറ്റിന്‍കര ചെങ്കല്‍ കുന്നുവിള സ്വദേശി അഭിജിത്-അമൃത ദമ്പതികളുടെ രണ്ടര വയസ്സുള്ള മകള്‍ ഇവ ഇസ മരിയ ആണ് കലത്തില്‍ കുടുങ്ങിയത്.

കലത്തിനുള്ളില്‍ കയറിയിരുന്ന കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടി അതിനകത്ത് അകപ്പെടുകയായിരുന്നു.വീട്ടുകാര്‍ കുട്ടിയെ പുറത്തെടുക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ വീട്ടുകാര്‍ നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

പിന്നാലെ കുട്ടിയെയും കൊണ്ട് വീട്ടുകാര്‍ നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സ് സ്റ്റേഷനില്‍ എത്തി. ഫയര്‍ഫോഴ്സ് സംഘം കട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് 20 മിനിറ്റോളം സമയം എടുത്ത് ഒരു പോറല്‍ പോലുമേല്‍ക്കാതെ കുട്ടിയെ പുറത്തെടുത്തു. കൂട്ടിയുടെ തല മാത്രം പുറത്തും ഉടല്‍ മുഴുവനായും പാത്രത്തിനുളളിലുമായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ് എച്ച് അല്‍ അമീന്‍, രാജശേഖരന്‍ നായര്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ സന്തോഷ്, വിപിന്‍, ഷിബുകുമാര്‍, ഹോം ഗാര്‍ഡ് ശിവപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയെ പുറത്ത് എടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;
[masterslider id="10"]

Related posts