ഗുസ്തി താരങ്ങളെ ആക്രമിച്ച സംഭവത്തില്‍ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് രംഗത്ത്

ഗുസ്തി താരങ്ങളെ ആക്രമിച്ച സംഭവത്തില്‍ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് രംഗത്ത്. താരങ്ങളെ തടങ്കലിലാക്കിയതില്‍ യുഡബ്ല്യുഡബ്ല്യു അപലപിച്ചു. ഇന്ത്യയിലെ ഗുസ്തി താരങ്ങളുടെ അവസ്ഥ വളരെ ആശങ്കാജനകമാണെന്നും കുറച്ച് മാസങ്ങളായി തങ്ങള്‍ ഈ വിഷയം പിന്തുടര്‍ന്ന് വരികയാണെന്നും യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ ഇതാദ്യമായാണ് യുഡബ്ല്യുഡബ്ല്യു പ്രതികരണവുമായി രംഗത്തെത്തുന്നത്. ഇന്ത്യയിലെ ഗുസ്തി താരങ്ങളുടെ അവസ്ഥ വളരെ ആശങ്കാജനകമാണെന്നും കുറച്ച് മാസങ്ങളായി തങ്ങള്‍ ഈ വിഷയം പിന്തുടര്‍ന്ന് വരികയാണെന്നും യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അധികാര ദുര്‍വിനിയോഗവും അദ്ദേഹത്തിനെതിരായ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതികളും തുടര്‍ന്നുണ്ടായ പ്രതിഷേധവും വളരെ ഉത്കണ്ഠയോടെയാണ് യുഡബ്ല്യുഡബ്ല്യു വീക്ഷിക്കുന്നത്.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

ആരോപണ വിധേയനായ ബ്രിജ് ഭൂഷന്‍ അടങ്ങുന്ന കമ്മിറ്റിയെ ചുമതലയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും യുഡബ്ല്യുഡബ്ല്യു വ്യക്തമാക്കി.അടുത്ത കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ യുണൈറ്റഡ് വേള്‍ഡ് റെസിലിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ കൈമാറാനുള്ള സമയപരിധി 45 ദിവസമാണ്. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യന്‍ റെസ്ലിങ് ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തുമെന്നും യുണൈറ്റഡ് വേള്‍ഡ് റെസിലിംഗ് അറിയിച്ചു. ഡല്‍ഹിയില്‍ അരങ്ങേറുന്ന വിവാദത്തെ തുടര്‍ന്ന് ഇത്തവണത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് അസ്താനയിലേക്ക് മാറ്റിയതായും യുഡബ്ല്യുഡബ്ല്യു അറിയിച്ചു.
നിശ്ചിത സമയത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താതിരുന്നാല്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുമെന്നും യുഡബ്ല്യുഡബ്ല്യു മുന്നറിയിപ്പ് നല്‍കി.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts