സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിലെ അഴിമതി നിരക്ക് ചൂണ്ടിക്കാണിച്ച് നല്‍കിയ പത്രപരസ്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബിജെപി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നോട്ടീസയച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴിന് മുന്‍പ് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. 40 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരാണ് കര്‍ണാടകത്തിലെന്ന് ആരോപിച്ചുകൊണ്ടുള്ളതായിരുന്നു പരസ്യം.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

മുഖ്യമന്ത്രി മുതല്‍ കോണ്‍സ്റ്റബിള്‍ വരെ കമ്മീഷന്‍ വാങ്ങിയെന്നും പരസ്യത്തില്‍ പറയുന്നു. മാതൃകാ പെരുമാറ്റ ചട്ട ലംഘനമാണെന്നാണ് കമ്മീഷന്റെ പ്രാഥമിക വിലയിരുത്തല്‍. ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകളുണ്ടെങ്കില്‍ ഇന്ന്   ഹാജരാക്കണമെന്നും നോട്ടീസില്‍ നിര്‍ദേശം നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts