ശ്രദ്ധിക്കണേ!!! നാട്ടിലേക്കുള്ള ഈ ട്രെയിനുകളിൽ ചിലത് നാളെ മുതൽ സമയമാറ്റവും റദ്ധാക്കുകയും ചെയ്തട്ടുണ്ട്. വിശദാംശങ്ങൾ

ബെംഗളൂരു: ഷൊർണൂർ, കറുകുറ്റി- ചാലക്കുടി എന്നിവിടങ്ങളിലെ പാത നവീകരണവുമായി ബന്ധപ്പെട്ട് എറണാകുളം -കെ.എസ്.ആർ ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രെസ്സിന്റെ (12678 ) നാളത്തേയും കെ.എസ്.ആർ ബെംഗളൂരു – എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രെസ്സിന്റെ (12677 ) 28 ലെയും സർവീസുകൾ പൂർണമായും റദ്ധാക്കി.

കൊച്ചുവേളി എക്സ്പ്രെസ് ഇന്ന് പോത്തന്നൂർ വരെ മാത്രം

ഹുബ്ബള്ളി – കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രെസ്സ് (12777 ) ഇന്ന് പോത്തന്നൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളു. പോത്തന്നൂറിനും കൊച്ചുവേളിക്കും ഇടയിലുള്ള സർവീസ് റദ്ധാക്കി. കൊച്ചുവേളി – ഹുബ്ബള്ളി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രെസ് (12778 ) നാളെ പോത്തന്നൂരിൽ നിന്നും പുറപ്പെടും.

  ബെംഗളൂരുവിൽ പുലർച്ചേ കനത്ത മഴ, നഗരത്തിൽ കുളിർമയേറിയ കാലാവസ്ഥ

കന്യാകുമാരി – ബെംഗളൂരു എക്സ്പ്രെസ് മധുര വഴി

കന്യാകുമാരി-കെ.എസ്.ആർ ബെംഗളൂരു എക്സ്പ്രെസ് (16525 ) നാളെ സേലം, കാരൂർ ജംക്‌ഷൻ, ദിണ്ഡിഗൽ, മധുരെ, വിരുദ് നഗർ വഴി തിരിച്ചുവിടും. ഈ സ്റ്റേഷാനുകളിലെല്ലാം നിർത്തും.

  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ

കൊച്ചുവേളി – മൈസൂരു എക്സ്പ്രെസ് (161316 ) നാളെ വൈകിയോടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹസൽക്കാരത്തിനിടെ വസ്ത്രത്തിൽ ചിക്കൻകറി വീണതിനെച്ചൊല്ലി സംഘർഷം; യുവാവിന് ദാരുണാന്ത്യം
[masterslider id="10"]

Related posts