ഹെലിപാഡ് ഉള്ള കര്‍ണാടകയിലെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി നിംഹാന്‍സ്.

ബെംഗളൂരു : മഹാനഗരത്തിൽ ഹെലിപ്പാഡ് സൗകര്യമുള്ള ആദ്യ സർക്കാർ ആശുപത്രിയാകാൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്). ആശുപത്രിയിലെ ആർ.എം.വർമ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലാണ് ഈ സൗകര്യം വരുന്നത്.

അഗ്നിസുരക്ഷാവകുപ്പിന്റെ ക്ലിയറൻസ് ലഭിക്കാനുള്ള കാലതാമസമാണു നിലവിലുള്ളതെന്നു നിംഹാൻഡ് ഡയറക്ടർ ഡോ. ബി.എൻ.ഗംഗാധർ പറഞ്ഞു. ന്യൂറോളജിക്കൽ മെഡിസിനുമായി ബന്ധപ്പെട്ട അത്യാഹിത ചികിൽസാ സംവിധാനമുള്ള ഈ ബ്ലോക്കിലേക്കു രോഗികളെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ സമയം പാഴാക്കാതെ എത്തിക്കാനുള്ള സൗകര്യാർഥമാണു ഹെലിപ്പാഡ് നിർമിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാചകവാതകക്ഷാമം: ബെംഗളൂരുവിൽ വഴിയോര മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ
  പ്രജകീയ പാർട്ടി വെബ്സൈറ്റ് പുറത്തിറക്കി ഉപേന്ദ്ര; ജനപ്രതിനിധികൾക്ക് ഇനി പെർഫോമൻസ് ടെസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us