അമുലിന് തിരിച്ചടി; നന്ദിനി ഉൽപ്പന്നങ്ങൾ മാത്രമേ ഉപയോഗിക്കുവെന്ന് നഗരത്തിലെ ഹോട്ടലുടമകൾ

milk

ബെംഗളൂരു: നഗരത്തിലെ പാൽ, തൈര് വിതരണ വിപണിയിൽ പ്രവേശിക്കാൻ പദ്ധതിയിടുന്നതായി അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഡയറി ബ്രാൻഡായ അമുലിന് തിരിച്ചടിയായി, നഗരത്തിലുടനീളമുള്ള ആയിരക്കണക്കിന് ഹോട്ടലുടമകൾ നാടൻ നന്ദിനി ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുകയുള്ളു എന്ന് അറിയിച്ചു.

നമ്മൾ നന്ദിനി പാൽ മാത്രം ഉപയോഗിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. ഇത് ഞങ്ങളുടെ കടമയാണ് അമുൽ വിപണിയിൽ എത്തിയാൽ അവർ ബഹിഷ്കരിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് ശനിയാഴ്ച ഒരു പ്രസ്താവനയിൽ, ബ്രുഹത് ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ (ബിബിഎച്ച്എ) പറഞ്ഞു. അമുലിന് എതിരല്ലെന്നും നന്ദിനിയെ പ്രൊമോട്ട് ചെയ്യാനും ബ്രാൻഡ് സംരക്ഷിക്കാനും മാത്രമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബിബിഎച്ച്എ പ്രസിഡന്റ് പിസി റാവു പറഞ്ഞു. വർഷങ്ങളായി ഗുണമേന്മയുള്ള പാലും മറ്റ് പാലുൽപ്പന്നങ്ങളും നന്ദിനി ഞങ്ങൾക്ക് വിതരണം ചെയ്യുന്നു. പ്രാദേശിക ബ്രാൻഡിനെ പ്രോത്സാഹിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .

  ദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വനത്തിലേക്കും പടർന്ന് വൻ അഗ്നിബാധ

കർണാടക ഏറ്റവും മികച്ച പാൽ ഉത്പാദകരിൽ ഒരു ഭാഗമാണ് ഇതിലൂടെ ഗ്രാമീണ സ്ത്രീ കർഷകർക്ക് തൊഴിൽ നൽകുന്നുണ്ടെന്നും റാവു ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകളാണ് ഡയറി ഫാമിംഗിനെ ആശ്രയിക്കുന്നത്. നിരവധി സ്ത്രീ കർഷകർക്ക് ഇത് ഒരു തൊഴിലവസരവും ഉപജീവന മാർഗ്ഗവുമാണ്. അവർ സംരക്ഷിക്കപ്പെടുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കണമെന്നും റാവു പറഞ്ഞു. അമുലിന്റെ പ്രഖ്യാപനം പൊതുജനങ്ങളിൽ നിന്ന് വിമർശനം ഏറ്റുവാങ്ങിയിരുന്നു. ‘#അമുൽ ഗോ ബാക്ക്’, ‘#സേവ് കെഎംഎഫ്’ എന്നിവയിലൂടെയാണ് നെറ്റിസൺസ് പിന്തുണ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; കേരളത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും
[masterslider id="10"]

Related posts

Click Here to Follow Us