വിഷുവിനും ഈസ്റ്ററിനും നാട്ടിലേക്ക് ബസിനു അമിത നിരക്കോ? പരാതി നൽകാം

തിരുവനന്തപുരം :വിഷുവിനും ഈസ്റ്ററിനും അന്യസംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തുന്ന മലയാളികള്‍ ഏറെയും ആശ്രയിക്കുന്നത് അന്യസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെയാവും.

ട്രെയിനിലും, കെ എസ് ആര്‍ ടി സി ബസുകളിലും ആഴ്ചകള്‍ക്ക് മുന്‍പേ ടിക്കറ്റുകള്‍ തീര്‍ന്നുപോകുന്നതിനാല്‍ സ്വകാര്യ ബസുകളെ മാത്രമേ ആശ്രയിക്കാന്‍ കഴിയുകയുള്ളു.

എന്നാല്‍ ഉത്സവ വേളകളില്‍ നാട്ടിലേക്ക് തിരിക്കുന്ന യാത്രക്കാരില്‍ നിന്നും ബസ് ഓപ്പറേറ്റര്‍മാര്‍ അമിത തുക ടിക്കറ്റിനായി വാങ്ങുന്ന പതിവുണ്ട്. ഇത്തരത്തില്‍ അമിതചാര്‍ജ് ഈടാക്കുന്ന അന്യസംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി മോട്ടോര്‍വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ആര്‍ ടി ഒ, എന്‍ഫോഴ്സ്‌മെന്റ് ആര്‍ ടി ഒമാര്‍ക്കും പരിശോധന ശക്തമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

അമിത ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ ബന്ധപ്പെട്ട എന്‍ഫോഴ്സ്‌മെന്റ് ആര്‍ ടി ഓ മാരുടെ വാട്ട്സ്‌ആപ്പ് നമ്പരിലേക്ക് പരാതി അയക്കാവുന്നതാണ്. ഈ നമ്പറുകള്‍ ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
[masterslider id="10"]

Related posts