കർണാടക തിരഞ്ഞെടുപ്പ് : കോൺഗ്രസിന്റെ പ്രജാധ്വനി ബസ് പ്രചാരണയാത്ര ഇന്നുമുതൽ

ബെംഗളൂരു : സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ പ്രചാരണയാത്രയായ പ്രജാധ്വനി ബസ് യാത്രയ്ക്ക് ഇന്ന് തുടക്കമാകും. ‘നിങ്ങളുടെ അവകാശത്തിന് ഞങ്ങളുടെ പോരാട്ടം’ എന്നതാണ് യാത്രകളുടെ മുദ്രാവാക്യം.

ബി.ജെ.പി.സർക്കാർ ചെയ്ത പാപകർമങ്ങളായ കരാറുകാർ ഉയർത്തിയ കമ്മിഷൻ അഴിമതി, കർഷകവിരുദ്ധ നയങ്ങൾ, പരീക്ഷാനിയമന തട്ടിപ്പുകൾ, ജനങ്ങളിൽ വിഭാഗീയതയുണ്ടാക്കുന്ന നടപടികൾ, സാമ്പത്തികപരാജയം തുടങ്ങി 15 ഇന കുറ്റങ്ങൾ ജനങ്ങൾക്കുമുമ്പിൽ നിരത്തി വോട്ടർമാരുടെ പിന്തുണതേടാനാണ് യാത്രകളെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.

  ജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി

പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാറും പ്രജാധ്വനി യാത്ര എന്നപേരിൽ നയിക്കുന്ന രണ്ട് ബസ് യാത്രകൾ വടക്കൻ കർണാടകത്തിലെ ബെലഗാവിയിലെ ഗാന്ധിസ്മാരകത്തിൽ നിന്നാണ് ആരംഭിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും ഇരുനേതാക്കളും പ്രചാരണവുമായെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts