‘ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്ഥാനിലേക്ക് പോകണം’

തിരുവനന്തപുരം: ആസാദ് കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാകിസ്ഥാന്‍റെ ഭാഷയിൽ സംസാരിക്കുന്ന ജലീലിന് ഇന്ത്യയിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം പാകിസ്ഥാനിലേക്ക് പോകണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇന്ത്യയുടെ അതിർത്തികൾ അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത ജലീൽ രാജ്യദ്രോഹക്കുറ്റമാണ് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ കശ്മീർ നയത്തിനെതിരെ സംസാരിച്ച ജലീൽ ഇനി ന്യായീകരണ പ്രസംഗം നടത്തുന്നതിൽ കാര്യമില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ

ജലീലിന്‍റെ സ്ഥാനം ഇന്ത്യയിലല്ല, പാകിസ്ഥാനിലാണ്. എത്രയും വേഗം അദ്ദേഹം പാകിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലത്. ഇന്ത്യയുടെ പരമാധികാരവും അതിർത്തിയും അംഗീകരിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് ഇന്ത്യക്കാരനാകാൻ കഴിയുകയെന്നും സുരേന്ദ്രൻ ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts