വിദ്യാര്‍ഥികളില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്താന്‍ ലിങ്ക്ഡ്ഇന്നുമായി സര്‍ക്കാര്‍ കൈകോര്‍ക്കുന്നു

തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷൻ (കെകെഇഎം) നടത്തുന്ന ‘കണക്റ്റ് കരിയർ ടു കാമ്പസ്’ (സിസിസി) കാമ്പയിന്‍റെ ഭാഗമായി കേരള ഡെവലപ്മെന്‍റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്), ഐസിടി അക്കാദമി ഓഫ് കേരള (ഐസിടികെ) എന്നിവ ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ നെറ്റ്വർക്കിംഗ് വെബ്സൈറ്റായ ലിങ്ക്ഡ്ഇനുമായി ധാരണാപത്രം ഒപ്പുവെച്ചു. ഓഗസ്റ്റ് രണ്ടിനാണ് ഒരു വർഷത്തെ ധാരണാപത്രം ഒപ്പിട്ടത്.

  ബെംഗളുരുവില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 37 ഗ്രാം എംഡിഎംഎയുമായി പെണ്‍കുട്ടിയും സുഹൃത്തും പിടിയില്‍

കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രൊഫഷണൽ വൈദഗ്ധ്യം വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഠനത്തോടൊപ്പം ഉചിതമായ ഒരു കരിയർ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ‘കൃത്യസമയത്ത് കൃത്യജോലി’ എന്ന ആശയം ക്യാമ്പയിൻ ഉൾക്കൊള്ളുന്നു. ഇതിനുപുറമെ, ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) വഴിയും കാമ്പയിന്‍റെ ഭാഗമായി ഉചിതമായ കരിയർ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളിലൂടെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിച്ച് നൈപുണ്യ വികസനം നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എനിക്കൊപ്പം സഭയിൽ ശോഭേച്ചിയും വേണം'; ശോഭ സുരേന്ദ്രനെ ന്യായീകരിച്ച് അഖിൽ മാരാർ; അനിയനും ചേച്ചിയും തോക്കുമെന്ന് കമൻ്റുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മധ്യസ്ഥ ചർച്ചകൾക്ക് ഹൈക്കോടതി നിർദ്ദേശം; നഴ്‌സുമാരുടെ സമരം പിൻവലിച്ചു
[masterslider id="10"]

Related posts

Click Here to Follow Us