സിൽക്ക് ബോർഡ് മേൽപ്പാലത്തിൽ ഓടുന്ന ബൈക്കിന് തീ പിടിച്ചു

ബെംഗളൂരു: സിൽക്ക് ബോർഡ് മേൽപ്പാലത്തിൽ വെച്ച് മോട്ടോർ ബൈക്കിന് തീപിടിച്ചു. ഇതോടെ ഈ പാതയിലെ പതിവ് ഗതാഗതം മന്ദഗതിയിലായി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ആളുകൾ മേൽപ്പാലത്തിന്റെ മുകളിൽ വെച്ച് ഒരു ഒരു ബൈക്കിൽ നിന്നും കട്ടിയിൽ പുക ഉയരുന്നതാണ് ദൃശ്യമായത്. തുടർന്ന് ആളുകൾ അവരുടെ വാഹനം ശ്രദ്ധാപൂർവം ഓടിച്ചു. സ്ഥിരമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഭാഗത്ത് രാവിലെ ഒമ്പത് മണിയോടെയാണ് തീപിടുത്തമുണ്ടായത്.

  ബെംഗളൂരു സൗത്ത് ഡിസിപിയായി കോന വംശി കൃഷ്ണ ഐപിഎസ് ചുമതലയേറ്റു

ബൈക്കിന് ചുറ്റും ആരും തടിച്ചു കൂടാതിരുന്നതിനാൽ ആളപായമില്ലെന്ന് മൈക്കോ ലേഔട്ട് പോലീസ് അറിയിച്ചു. എന്തുകൊണ്ടാണ് തീപിടുത്തമുണ്ടായതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഫ്‌ളൈഓവറിൽ മെല്ലെ നീങ്ങിയ ഗതാഗതക്കുരുക്ക് മറികടന്ന് അഗ്നിശമന സേന ഉടൻ തന്നെ എത്തി തീ അണച്ചു. അഗ്നിശമന സേന എത്തുമ്പോഴേക്കും തീ പൂർണമായും ബൈക്കിനെ വിഴുങ്ങിയിരുന്നു. ബൈക്ക് ഓടുന്ന സ്ഥിതിയിലാണ് തീ പടർന്നതെന്നത്. എന്നിരുന്നാലും, റൈഡർ രക്ഷപ്പെട്ടതായിയും അപകടത്തിൽ പങ്കെടുത്ത ഫയർ സ്റ്റേഷൻ ഓഫീസർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ഈ ഫ്ലൈഓവറിന് താഴെ ഇനി പൂന്തോട്ടം; മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം നവീകരിച്ച് പൊതുഇടമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിഴലുകൾ ഇല്ലാതായ നിമിഷം; ബെംഗളൂരുവിൽ കൗതുകമായി 'സീറോ ഷാഡോ ഡേ'
[masterslider id="10"]

Related posts

Click Here to Follow Us