2.77 ലക്ഷം രൂപയുടെ എംഡിഎംഎയുമായി 2 പേർ മംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: സിന്തറ്റിക് മരുന്നായ എംഡിഎംഎ (മെത്തിലിനെഡിയോക്സിമെതാംഫെറ്റാമൈൻ) കൈവശം വച്ചതിന് രണ്ട് പേരെ മംഗളൂരു സിസിബി അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ നെഹ്‌റു മൈതാനത്ത് പൊതുജനങ്ങൾക്ക് എംഡിഎംഎ വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് റൈയ്ഡ് നടത്തി പിടികൂടിയത്.പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ ജെയിൻ പറയുന്നതനുസരിച്ച്, ഫറങ്കിപ്പേട്ട് സ്വദേശി മഹമ്മദ് അഷ്‌റഫ് എന്ന ഛോട്ടാ അഷ്‌റഫ് (43), പെർമന്നൂരിലെ ദരന്ദബാഗിലുവിൽ നിന്നുള്ള ദാവൂദ് പർവേസ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി കാറിൽ മംഗളൂരുവിൽ എത്തിച്ചവരാണ്.

  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ

2,77,500 രൂപ വിലമതിക്കുന്ന 55.5 ഗ്രാം എംഡിഎംഎ, രണ്ട് മൊബൈൽ ഫോണുകൾ, 3230 രൂപ പണം, കാർ, ഡിജിറ്റൽ വെയിംഗ് മെഷീൻ എന്നിവ ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത വസ്തുവകകളുടെ ആകെ മൂല്യം 13,06,230 രൂപയാണ്. അറസ്റ്റിലായവർക്കെതിരെ മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മംഗളൂരു റൂറൽ, ബണ്ട്വാൾ സ്റ്റേഷനുകളിലായി മഹമ്മദ് അഷ്‌റഫിനെതിരെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ആറ് കേസുകളുണ്ട്. അറസ്റ്റിലായ ദാവൂദിനെതിരെ മംഗളൂരു നോർത്ത്, മംഗളൂരു റൂറൽ, കാർക്കള, ഉഡുപ്പി സിഇഎൻ സ്റ്റേഷനുകളിലായി ആറ് കഞ്ചാവ് കടത്ത് കേസുകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ
[masterslider id="10"]

Related posts