പ്രശ്‌സത സിനിമ-സീരിയല്‍ നടൻ സി.പി. പ്രതാപന്‍ അന്തരിച്ചു

പ്രശ്‌സത നടൻ സി പി പ്രതാപൻ അന്തരിച്ചു. 70 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മുപ്പതിലേറെ സിനിമകളിലും സീരിയലുകളിലുമടക്കം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സ്വര്‍ണ്ണകിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്നീ സിനിമകളില്‍ അഭിനയിച്ചു.

സ്ത്രീ, മാനസപുത്രി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ‘തച്ചിലേടത്ത് ചുണ്ട’നിലെ കഥാപാത്രമാണ് പ്രതാപന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്. ഇന്ത്യാ ടുഡേ എറണാകുളം മാര്‍ക്കറ്റിങ് റീജണല്‍ ഹെഡ്, ജീവൻ ടി.വി എറണാകുളം ജനറല്‍ മാനേജര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കലാകൗമുദി, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ചേന്ദമംഗലം പുല്ലാരപ്പിള്ളില്‍ വീട്ടില്‍ കെ.പി. പ്രസന്ന (റിട്ട. അധ്യാപിക, ഭവൻസ്‍ എളമക്കര). മകൻ: അഡ്വ. പ്രശാന്ത് (എച്ച്‌.ഡി.എഫ്.സി). മരുമകള്‍: ജയ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
  വീണ്ടും ബുള്ളറ്റ് ട്രെയിൻ വിപ്ലവം: ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും പുതിയ അതിവേഗ പാതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ട്രാക്ടറുകളുടെ നിയമവിരുദ്ധ ഉപയോഗം വർദ്ധിക്കുന്നു: സുരക്ഷാ ഭീഷണിയുമായി അശ്രദ്ധമായ ഡ്രൈവിംഗ്
[masterslider id="10"]

Related posts

Click Here to Follow Us